മെസ്സി,ക്രിസ്റ്റ്യാനോ,എംബപ്പേ.. സകല എണ്ണവും വീണു ഹാലന്റിന് മുന്നിൽ!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി കോപൻഹേഗനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ഏർലിംഗ് ഹാലന്റ് ഒരു ഗോൾ കണ്ടെത്തിയിരുന്നു. 2 പാദങ്ങളിലുമായി രണ്ടിനെതിരെ ആറു ഗോളുകൾക്കാണ് സിറ്റി വിജയിച്ചിട്ടുള്ളത്. വിജയത്തോടെ കൂടി ക്വാർട്ടർ ഫൈനലിൽ പ്രവേശിക്കാനും സിറ്റിക്ക് കഴിഞ്ഞിട്ടുണ്ട്.

എടുത്ത് പറയേണ്ടത് ചാമ്പ്യൻസ് ലീഗിലെ ഹാലന്റിന്റെ പ്രകടനമാണ്. കരിയറിൽ ആകെ 37 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളാണ് ഹാലന്റ് കളിച്ചിട്ടുള്ളത്. അതിൽനിന്ന് 41 ഗോളുകൾ അദ്ദേഹം നേടി കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ഇരുപതാമത്തെ താരം ഇപ്പോൾ ഹാലന്റാണ്. സിറ്റി ഇതിഹാസം അഗ്വേറോ തന്റെ ചാമ്പ്യൻസ് ലീഗ് കരിയറിൽ ആകെ 41 ഗോളുകളാണ് നേടിയിട്ടുള്ളത്.

ഇതിനിടെ ഫുട്ബോൾ ലോകത്തെ എല്ലാ മഹാരഥന്മാരുടെയും റെക്കോർഡ് ഹാലന്റ് തകർത്തിട്ടുണ്ട്. അതായത് 23മത്തെ വയസ്സിൽ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം എന്ന റെക്കോർഡ് ഹാലന്റിന് മാത്രം അവകാശപ്പെട്ടതാണ്.സൂപ്പർ താരങ്ങളായ ലയണൽ മെസ്സി,ക്രിസ്റ്റ്യാനോ റൊണാൾഡോ,കിലിയൻ എംബപ്പേ എന്നിവരുടെയൊക്കെ കണക്കുകളാണ് ഹാലന്റ് മറികടന്നിട്ടുള്ളത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ 23ആം വയസ്സിൽ 11 ചാമ്പ്യൻസ് ലീഗ് ഗോളുകളായിരുന്നു 26 മത്സരങ്ങളിൽ നിന്ന് നേടിയിരുന്നത്.ലയണൽ മെസ്സി 57 മത്സരങ്ങളിൽ നിന്ന് 37 ഗോളുകൾ കരസ്ഥമാക്കിയിരുന്നു.എംബപ്പേ 32 ഗോളുകൾ നേടിയിരുന്നു. എന്നാൽ ഇവരെയെല്ലാം ഹാലന്റ് മറികടക്കുകയായിരുന്നു. 140 ഗോളുകൾ നേടിയ റൊണാൾഡോയാണ് ചാമ്പ്യൻസ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരൻ. ആ റെക്കോർഡ് തന്നെയാകും ഹാലന്റ് ഇപ്പോൾ ലക്ഷ്യം വെക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *