മെസ്സിക്ക് പിറകിൽ ക്രിസ്റ്റ്യാനോ, ഏറ്റവും കൂടുതൽ ബാലൺ ഡി’ഓർ നേടിയ 10 താരങ്ങൾ ഇവർ!
ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച താരത്തിന് ഓരോ വർഷവും നൽകി പോരുന്ന ബഹുമതിയാണ് ബാലൺ ഡി’ഓർ. ഫുട്ബോൾ ലോകത്ത് ഏറ്റവും കൂടുതൽ സ്വീകാര്യത ലഭിക്കുന്ന വ്യക്തിഗത അവാർഡാണിത്.1956 മുതലാണ് ഈ അവാർഡ് ഫ്രാൻസ് ഫുട്ബോൾ മാഗസിൻ നൽകാൻ ആരംഭിച്ചത്.ഇംഗ്ലണ്ട് താരമായ സ്റ്റാൻലി മാത്യൂസ് ആണ് ആദ്യത്തെ ബാലൺ ഡിയോർ ജേതാവ്. ഏറ്റവും കൂടുതൽ ബാലൺ ഡിയോർ നേടിയിട്ടുള്ള താരം അത് ലയണൽ മെസ്സിയാണ്. ആറു തവണയാണ് മെസ്സി ബാലൺ ഡിയോർ നേടിയിട്ടുള്ളത്. ഇത്തവണ ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നതും മെസ്സിക്ക് തന്നെയാണ്. അഞ്ച് ബാലൺ ഡിയോറുകൾ നേടിയ ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് രണ്ടാമതുള്ളത്. ഏറ്റവും കൂടുതൽ ബാലൺ ഡിയോറുകൾ നേടിയിട്ടുള്ള പത്ത് താരങ്ങളുടെ ലിസ്റ്റ് ഗോൾ ഡോട്ട് കോം പുറത്ത് വിട്ടിട്ടുണ്ട്. അതൊന്നു പരിശോധിക്കാം.
1- ലയണൽ മെസ്സി – അർജന്റീന – 6 തവണ – 2009, 2010, 2011, 2012, 2015, 2019
2- ക്രിസ്റ്റ്യാനോ റൊണാൾഡോ – പോർച്ചുഗൽ – 5 തവണ – 2008, 2013, 2014, 2016, 2017
3- മിഷേൽ പ്ലാറ്റിനി – ഫ്രാൻസ് – 3 തവണ – 1983, 1984, 1985
4- യൊഹാൻ ക്രൈഫ് – ഹോളണ്ട് – 3 തവണ – 1971, 1973, 1974
5- മാർക്കോ വാൻ ബാസ്റ്റൻ – ഹോളണ്ട് – 3 തവണ – 1988, 1989, 1992
6- ഫ്രാൻസ് ബെക്കൻബോർ – ജർമ്മനി – 2 തവണ – 1972,1976
7- റൊണാൾഡോ – ബ്രസീൽ – 2 തവണ – 1997,2002
8- ആൽഫ്രഡോ ഡി സ്റ്റെഫാനോ – അർജന്റീന, സ്പെയിൻ – 2 തവണ – 1957,59
9-കെവിൻ കീഗൻ – ഇംഗ്ലണ്ട് – 2 തവണ – 1978,1979
10-റുമ്മനിഗേ – ജർമ്മനി – 2 തവണ – 1980,1981