മെസ്സിക്ക് പിഎസ്ജിയോട് ഒരു ബഹുമാനവുമില്ല :തുറന്നടിച്ച് ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകൻ.
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിലും പിഎസ്ജി ബയേണിനോട് പരാജയപ്പെട്ടു കൊണ്ട് പുറത്തായിരുന്നു.ഒരു മികച്ച താരനിര ഉണ്ടായിട്ടും പിഎസ്ജിക്ക് ചാമ്പ്യൻസ് ലീഗിൽ ഒന്നും ചെയ്യാൻ കഴിയാതെ പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്. മത്സരത്തിന്റെ 2 പാദങ്ങളിലും സൂപ്പർതാരം ലയണൽ മെസ്സി കളിച്ചിരുന്നു. എന്നാൽ യാതൊരുവിധ ഇമ്പാക്ട്കളും ഉണ്ടാക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
അതുകൊണ്ടുതന്നെ ഫ്രാൻസിൽ നിന്ന് വലിയ വിമർശനങ്ങളാണ് മെസ്സിക്ക് ഏൽക്കേണ്ടി വരുന്നത്.മെസ്സിയുടെ ഏറ്റവും വലിയ വിമർശകരിൽ ഒരാളാണ് ഫ്രഞ്ച് ഫുട്ബോൾ നിരീക്ഷകനായ ജെറോം റോത്തൻ. ഒരിക്കൽ കൂടി അദ്ദേഹം ലയണൽ മെസ്സിയെ വിമർശിച്ചിട്ടുണ്ട്.പിഎസ്ജിയോട് ഒരു ബഹുമാനവും ഇല്ലാത്ത വ്യക്തിയാണ് മെസ്സി എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പിഎസ്ജിയാണ് ഈ വലിയ സാലറി നൽകുന്നത് എന്നുള്ള കാര്യവും ഇദ്ദേഹം ഓർമ്മിപ്പിച്ചിട്ടുണ്ട്.റോത്തന്റെ വാക്കുകൾ ഇങ്ങനെയാണ്.
Lionel Messi Doesn’t ‘Respect’ PSG After Latest Champions League Elimination, Pundit Says https://t.co/jw0ATG1oZA
— PSG Talk (@PSGTalk) March 9, 2023
” മെസ്സി ദേശീയ ടീമിൽ എങ്ങനെയായിരിക്കുന്നു എന്നുള്ളത് എനിക്ക് പ്രശ്നമില്ല. പക്ഷേ അദ്ദേഹം പിഎസ്ജിയെ ബഹുമാനിക്കേണ്ടതുണ്ട്. നിങ്ങൾക്ക് സാലറി നൽകുകയും നിങ്ങളെ നിലനിർത്തുകയും ചെയ്യുന്നത് ഈ ക്ലബ്ബാണ്. ലയണൽ മെസ്സി പിഎസ്ജിയെ രക്ഷിക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ അത് സംഭവിച്ചില്ല. കഴിഞ്ഞ ചാമ്പ്യൻസ് ലീഗിലും മെസ്സി ഒന്നും ചെയ്തില്ല. റയൽ മാഡ്രിഡിനോട് പരാജയപ്പെട്ടപ്പോൾ എല്ലാവരും ഡോണ്ണാരുമയെ കുറ്റപ്പെടുത്തി. എന്നാൽ ലയണൽ മെസ്സി എന്താണ് ആ മത്സരത്തിൽ ചെയ്തത് ” ഇതാണ് ഇപ്പോൾ റോത്തൻ പറഞ്ഞിട്ടുള്ളത്.
ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായത്തിന് പിന്നാലെ പിഎസ്ജി ആരാധകരിൽ ഒരു വിഭാഗം തന്നെ മെസ്സിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. അദ്ദേഹത്തെ പുറത്താക്കണം എന്നാണ് ചിലരുടെ ആവശ്യം.ഏതായാലും ലയണൽ മെസ്സി കരാർ പുതുക്കാതെ ക്ലബ്ബ് വിടാൻ സാധ്യതയുണ്ട് എന്ന് റിപ്പോർട്ടുകളും ഇപ്പോൾ സജീവമാണ്.