മെസ്സിക്കെതിരെയാണ് കളിക്കുന്നത് എന്നുള്ളത് ക്രിസ്റ്റ്യാനോയെ പ്രചോദിതനാക്കി: പിർലോ !
ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവിലാണ് യുവന്റസ് ക്യാമ്പ് നൗവിൽ വെന്നിക്കൊടി നാട്ടിയത്. പെനാൽറ്റികളിലൂടെയാണ് ഇരുപകുതികളിലുമായിട്ട് റൊണാൾഡോ രണ്ട് ഗോളുകൾ നേടിയത്. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോ മത്സരത്തെ സമീപിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആൻഡ്രിയ പിർലോ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റൊണാൾഡോയുടെ ചിരവൈരിയായ മെസ്സിയുടെ സാന്നിധ്യം അദ്ദേഹത്തെ പ്രചോദിതനാക്കി എന്നാണ് അദ്ദേഹം പറഞ്ഞത്.
” തന്റെ ചിരവൈരിയായ മെസ്സിക്കെതിരെയാണ് കളിക്കുന്നത് എന്ന കാര്യം റൊണാൾഡോയെ പ്രചോദിതനാക്കിയിരുന്നു. അത്കൊണ്ട് തന്നെ അദ്ദേഹം മികച്ച പ്രകടനം കാഴ്ച്ചവെച്ചു. നിങ്ങൾ പ്രചോദിതനായിക്കഴിഞ്ഞാൽ, പിന്നീട് കാര്യങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് എളുപ്പമാവും ” പിർലോ പറഞ്ഞു. മത്സരത്തിന്റെ 81-ആം മിനുട്ടിൽ മെസ്സിയുടെ ഒരു മുന്നേറ്റത്തിന് തടയിടാൻ ക്രിസ്റ്റ്യാനോക്ക് സാധിച്ചതിനെയും പിർലോ പ്രശംസിച്ചു.
Andrea Pirlo explains the tactical plan that allowed Juventus to dominate Barcelona 3-0. ‘Cristiano Ronaldo was motivated against his eternal rival’ Leo Messi https://t.co/5TFsKYrnlf #Juventus #FCBarcelona #BarcaJuve #UCL #CR7 pic.twitter.com/nZq2JBkLfN
— footballitalia (@footballitalia) December 8, 2020
” ഞങ്ങളുടെ യാത്രയിലെ പ്രധാനപ്പെട്ട വിജയമാണിത്. നിങ്ങൾ ശ്രദ്ധയോട് കൂടെയും ആത്മാർത്ഥയോട് കൂടെയും കളിക്കാൻ ആരംഭിച്ചാൽ തീർച്ചയായും നിങ്ങളുടെ ക്വാളിറ്റി പുറത്ത് വരിക തന്നെ ചെയ്യും. ഞങ്ങളുടെ ടാക്ടിക്കൽ പ്ലാനുകൾ ഫലം കണ്ടു. താരങ്ങൾ എല്ലാവരും തന്നെ നല്ല രീതിയിൽ കളിച്ചു. സ്കോർ ചെയ്യാനുള്ള അവസരങ്ങൾ ഒരുക്കാനും ഞങ്ങൾക്കായി. ഇനിയും ഒരുപാട് പ്രധാനപ്പെട്ട മത്സരങ്ങൾ ഉണ്ട് എന്നറിയാം. ഇതുപോലെ മുന്നോട്ട് പോവാൻ തന്നെയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് ” പിർലോ പറഞ്ഞു.
Cristiano Ronaldo says he never saw Lionel Messi as a rival https://t.co/OHjVHnkzDp
— footballespana (@footballespana_) December 8, 2020