മുമ്പ് ബാഴ്സയായിരുന്നു, ഇപ്പോൾ റയൽ മാഡ്രിഡ് :പെപ് പറയുന്നു.

ബയേണിനെ പരാജയപ്പെടുത്തിക്കൊണ്ട് ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിലേക്ക് യോഗ്യത നേടാൻ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിട്ടുണ്ട്. പക്ഷേ നിലവിലെ ചാമ്പ്യന്മാരായ റയൽ മാഡ്രിഡ് ആണ് സിറ്റിയുടെ എതിരാളികൾ. കഴിഞ്ഞതവണ റയലിനു മുന്നിലായിരുന്നു സിറ്റിക്ക് അടിതെറ്റിയത്. ഇത്തവണ റയലിനെ മറികടക്കാനുറച്ചാവും സിറ്റി വരിക.

ഇതേക്കുറിച്ച് മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെങ്കിൽ നിങ്ങൾ റയലിനെ തോൽപ്പിക്കേണ്ടി വരും ബോധ്യത്തോടെ കൂടിയായിരിക്കും എല്ലാ ക്ലബ്ബുകളും ചാമ്പ്യൻസ് ലീഗിലേക്ക് വരിക എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.മുമ്പ് ഈ സ്ഥാനത്ത് ബാഴ്‌സയായിരുന്നുവെന്നും പെപ് കൂട്ടിച്ചേർത്തിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ചാമ്പ്യൻസ് ലീഗിൽ മൂന്ന് തവണ സെമിഫൈനലിൽ എത്തുക എന്നുള്ളത് ഇൻക്രെഡിബിൾ ആയിട്ടുള്ള കാര്യമാണ്.പക്ഷേ നിങ്ങൾക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടണമെങ്കിൽ നിർബന്ധമായും റയലിനെ പരാജയപ്പെടുത്തേണ്ടി വന്നേക്കും. ചാമ്പ്യൻസ് ലീഗ് കിരീടം ലക്ഷ്യം വച്ചുകൊണ്ടുവരുന്ന എല്ലാ ടീമുകളും ഇത് തന്നെയായിരിക്കും ചിന്തിക്കുന്നുണ്ടാവുക.മുമ്പ് ബാഴ്സയായിരുന്നു ഈ സ്ഥാനത്ത്. ഇപ്പോൾ അത് റയൽ മാഡ്രിഡാണ് ” പെപ് പറഞ്ഞു.

മാഞ്ചസ്റ്റർ സിറ്റിക്ക് ഇതുവരെ ചാമ്പ്യൻസ് ലീഗ് നേടിക്കൊടുക്കാൻ ഈ പരിശീലകന് കഴിഞ്ഞിട്ടില്ല. ഇത്തവണ അതിന് വിരാമം കുറിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മറ്റൊരു സെമിഫൈനൽ മത്സരത്തിൽ ഇന്റർ മിലാനും എസി മിലാനും തമ്മിലാണ് പോരടിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *