മാഞ്ചസ്റ്റർ സിറ്റിയുടെ പെനാൽറ്റി പ്രോബ്ലം, പണി കിട്ടാൻ സാധ്യതയുണ്ട് പെപ്!
കഴിഞ്ഞ യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിക്ക് സാധിച്ചിരുന്നില്ല.ബോറൂസിയ ഡോർട്മുണ്ടായിരുന്നു മാഞ്ചസ്റ്റർ സിറ്റിയെ ഗോൾ രഹിത സമനിലയിൽ തളച്ചത്. മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് പെനാൽറ്റി ലഭിച്ചിരുന്നു.എന്നാൽ റിയാദ് മഹ്റസ് അത് പാഴാക്കുകയായിരുന്നു.ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായ രണ്ടാം പെനാൽറ്റിയാണ് ഇപ്പോൾ മഹ്റസ് പാഴാക്കുന്നത്.
ക്ലബ്ബിന്റെ ഈ പെനാൽറ്റി പ്രോബ്ലത്തിൽ പരിശീലകനായ പെപ് ഗ്വാർഡിയോള ഇപ്പോൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ പെനാൽറ്റികൾ പാഴാക്കിയാൽ ചാമ്പ്യൻസ് ലീഗ് സ്വപ്നത്തിന് തിരിച്ചടിയാവുമെന്നാണ് പെപ് പറഞ്ഞിട്ടുള്ളത്. പെനാൽറ്റി എടുക്കുന്ന കാര്യത്തിൽ ഇനി മഹ്റസിന് ഇനി വിശ്രമം നൽകുമെന്നും പെപ് സ്ഥിരീകരിച്ചു.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) October 27, 2022
” ഞാൻ ഇവിടെ എത്തിയതിനുശേഷം ഞങ്ങൾ 25 പെനാൽറ്റികൾ പാഴാക്കിയിട്ടുണ്ട്.അതിൽ ഭൂരിഭാഗവും ചാമ്പ്യൻസ് ലീഗിലാണ്.ഇത് കുറച്ച് കൂടുതലാണ്.ഒരുപാട് പെനാൽറ്റികൾ പാഴാക്കുന്നത് ഒരു പ്രോബ്ലം തന്നെയാണ്.നമ്മൾ തീർച്ചയായും പുരോഗതി കൈവരിക്കണം. സാഹചര്യങ്ങളാണ് ചാമ്പ്യൻസ് ലീഗിൽ ഡിഫറൻസ് ഉണ്ടാക്കുക.പെനാൽറ്റി പാഴാക്കുന്നത് ചാമ്പ്യൻസ് ലീഗിൽ തിരിച്ചടിയാവാൻ സാധ്യതയുണ്ട്.മഹ്റസ് രണ്ടുമൂന്നു വർഷങ്ങൾക്കു മുമ്പ് നല്ല പെനാൽറ്റി ടെക്കറായിരുന്നു.എന്നാൽ ഇപ്പോൾ പാഴാക്കുന്നുണ്ട്.അതുകൊണ്ടുതന്നെ പെനാൽറ്റി എടുക്കുന്നതിൽ നിന്ന് അദ്ദേഹത്തിന് ഒരു ബ്രേക്ക് എടുക്കാം ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.
അതേസമയം ആരായിരിക്കും ഇനി അടുത്ത പെനാൽറ്റി ടേക്കർ എന്നുള്ള കാര്യം പെപ് പറഞ്ഞിട്ടില്ല.എർലിംഗ് ഹാലണ്ട്,കെവിൻ ഡി ബ്രൂയിന എന്നിവരൊക്കെ മികച്ച പെനാൽറ്റി ടേക്കർമാരാണ്.