ബൊറൂസിയയെ സൂക്ഷിക്കണം, താരങ്ങൾക്ക് മുന്നറിയിപ്പ് നൽകി പെപ്!

ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ പെപ് ഗ്വാർഡിയോളയുടെ സംഘത്തെ കാത്തിരിക്കുന്നത് ബൊറൂസിയ ഡോർട്മുണ്ടാണ്.2012/13 സീസണിന് ശേഷം ഇതാദ്യമായാണ് സിറ്റിയും ബൊറൂസിയയും മുഖാമുഖം വരുന്നത്.ചാമ്പ്യൻസ് ലീഗിൽ ഏഴ് മത്സരങ്ങളിൽ പരാജയമറിയാതെയാണ് ബൊറൂസിയ വരുന്നതെങ്കിൽ ബുണ്ടസ്ലിഗയിൽ അവർ അവസാനമത്സരത്തിൽ ഫ്രാങ്ക്ഫർട്ടിനോട് തോൽവി ഏറ്റുവാങ്ങിയിരുന്നു. ഏതായാലും ബൊറൂസിയയെ നന്നായി അറിയുന്ന വ്യക്തിയാണ് പെപ് ഗ്വാർഡിയോള. 2013 മുതൽ 2016 വരെ ബയേണിനെ പരിശീലിപ്പിച്ച കാലയളവിൽ ഒട്ടേറെ തവണ പെപിന് ബൊറൂസിയയെ നേരിടേണ്ടി വന്നിട്ടുണ്ട്. അത്കൊണ്ട് തന്നെ തന്റെ താരങ്ങൾക്ക് ബൊറൂസിയയെ പറ്റി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പെപ് ഗ്വാർഡിയോള.ഇൻക്രെഡിബളായ ക്വാളിറ്റിയുള്ള ടീമാണ് ബൊറൂസിയയെന്നും ക്വാളിറ്റി ഇല്ലാത്ത ഒരൊറ്റ താരത്തെ പോലും ബൊറൂസിയയിൽ കാണാനാവില്ല എന്നുമാണ് പെപ് പറഞ്ഞിട്ടുള്ളത്.

” ബൊറൂസിയയെ കുറിച്ച് നന്നായി അറിയുന്ന ഒരു വ്യക്തി മാഞ്ചസ്റ്ററിൽ ഉണ്ടെങ്കിൽ അത് ഞാനാണ്.ക്വാളിറ്റി ഇല്ലാത്ത ഒരൊറ്റ താരത്തെ പോലും നിങ്ങൾക്ക് ബൊറൂസിയയിൽ കാണാൻ കഴിയില്ല.ഒരുപാട് യുവതാരങ്ങൾ അവരുടെ പക്കലിലുണ്ട്. ഇൻക്രെഡിബളായ ക്വാളിറ്റിയുള്ള ടീമാണ് അവർ.എനിക്ക് ഒരുപാട് ബഹുമാനമുണ്ട് അവരോട്.ഞാൻ മൂന്ന് വർഷം ജർമ്മനിയിൽ ഉണ്ടായിരുന്നു. എനിക്കറിയാം അവരുടെ ക്വാളിറ്റി.ഹാലണ്ടിനെ മാത്രമല്ല സൂക്ഷിക്കേണ്ടത്.സാഞ്ചോ, റൂസ്,ഹമ്മൽസ് എന്നിവരെല്ലാം മികച്ച താരങ്ങളാണ്.എംറി ചാനാവട്ടെ ഏഴോ എട്ടോ പൊസിഷനിൽ കളിക്കാൻ സാധിക്കും.നല്ലൊരു മധ്യനിര തന്നെ ബൊറൂസിയക്കുണ്ട്.പക്ഷെ ഞങ്ങൾ ഇതുവരെ ഡോർട്മുണ്ടിനെ കുറിച്ച് സംസാരിച്ചിട്ടില്ല. ലെസ്റ്ററിനെതിരെയുള്ള മത്സരശേഷം ഞങ്ങൾ ഇക്കാര്യം പരിഗണിക്കും.അവരുടെ കരുത്തും ബലഹീനതകളും ഞങ്ങൾ മനസ്സിലാക്കും. ഞങ്ങൾ വിജയിക്കാൻ തന്നെ ശ്രമിക്കും ” പെപ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *