ബെർണാഡോ സിൽവക്ക് ഇപ്പോൾ എങ്ങനെയുണ്ട്? പെപ് പറയുന്നു!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി പരാജയപ്പെട്ടിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് റയൽ മാഡ്രിഡ് സിറ്റിയെ പരാജയപ്പെടുത്തിയത്. വളരെ മോശം പെനാൽറ്റിയായിരുന്നു മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് താരമായ ബെർണാഡോ സിൽവയുടെ ഭാഗത്ത് നിന്നുണ്ടായത്.പനേങ്ക പെനാൽറ്റി എടുക്കാനുള്ള താരത്തിന്റെ ശ്രമം അമ്പേ പരാജയപ്പെടുകയായിരുന്നു.ലുനിൻ അത് നേരത്തെ മനസ്സിലാക്കി കൈപ്പിടിയിൽ ഒതുക്കി.

ഇതേത്തുടർന്ന് വലിയ വിമർശനങ്ങളാണ് ബെർണാഡോ സിൽവക്ക് ഏൽക്കേണ്ടിവന്നത്.UCL ചരിത്രത്തിലെ ഏറ്റവും മോശം പെനാൽറ്റി എന്ന് പോലും പലരും വിശേഷിപ്പിച്ചിരുന്നു. ഏതായാലും അദ്ദേഹം ഓക്കേയാണ് എന്നുള്ള കാര്യം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗാർഡിയോള പറഞ്ഞിട്ടുണ്ട്.പരിശീലകന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ചെൽസിക്കെതിരെയുള്ള മത്സരത്തിൽ കളിക്കാൻ സിൽവ റെഡിയായി കഴിഞ്ഞിട്ടുണ്ട്.അദ്ദേഹം പെനാൽറ്റി പാഴാക്കിയത് കുഴപ്പമൊന്നുമില്ല. അദ്ദേഹം ആഗ്രഹിക്കാത്ത കാര്യമാണ് സംഭവിച്ചത്.പക്ഷേ ഇവിടെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്.ഇത്തരം കാര്യങ്ങളുടെ പേരിൽ ഞാൻ ഒരിക്കലും താരങ്ങളെ ജഡ്ജ് ചെയ്യില്ല.എനിക്ക് വലിയ ബഹുമാനമുണ്ട്. കാരണം പെനാൽറ്റി എടുക്കുന്ന ഓരോ താരങ്ങളും ഞങ്ങളെ സംബന്ധിച്ചിടത്തോളം ഹീറോകളാണ്.പെനാൽറ്റി എടുക്കാൻ ഒരു വലിയ പേഴ്സണാലിറ്റി തന്നെ നമുക്ക് വേണം.അത് എല്ലാവർക്കും കഴിയണമെന്നില്ല. പക്ഷേ അവരത് ചെയ്തു കാണിച്ചു തന്നു ” ഇതാണ് പെപ് പറഞ്ഞിട്ടുള്ളത്.

ഇന്ന് FA കപ്പിൽ നടക്കുന്ന സെമിഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിയും ചെൽസിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 9:45ന് വെമ്പ്ലി സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.മറ്റൊരു സെമിഫൈനൽ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും കോവൻട്രിയും തമ്മിലാണ് ഏറ്റുമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *