ബെൻസിമ അസാധാരണതാരം, പക്ഷെ മെസ്സിയോളം വരില്ലലോ, പെപ് ഗ്വാർഡിയോള പറയുന്നു !
ബെൻസിമ അസാധാരണതാരമാണെന്നും എന്നാൽ മെസ്സിയോളം ഭയപ്പെടേണ്ട കാര്യമില്ലെന്നും പ്രസ്താവിച്ച് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. മാഞ്ചസ്റ്റർ സിറ്റി vs റയൽ മാഡ്രിഡ് രണ്ടാം പാദ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിലാണ് പെപ് ഗ്വാർഡിയോള ഇരുവരെയും പറ്റി അഭിപ്രായം പറഞ്ഞത്. ബെൻസിമയെ പറ്റി ചോദിച്ച സമയത്തായിരുന്നു പെപ് മെസ്സിയെയും കൂടി ഉൾപ്പെടുത്തി കൊണ്ട് മറുപടി പറഞ്ഞത്. മെസ്സി മറ്റൊരാളുമായി താരതമ്യം ചെയ്യാൻ പറ്റാത്ത താരമാണെന്നായിരുന്നു പെപ്പിന്റെ അഭിപ്രായം. താൻ ബാഴ്സയിൽ ആയിരുന്ന സമയത്ത് ആളുകൾ ഇരുപതോളം താരങ്ങളെ മെസ്സിയോടൊപ്പം താരതമ്യം ചെയ്യാൻ ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മെസ്സിയെ നേരിടുന്നത്രെ ബെൻസിമയെ ഭയക്കേണ്ടതില്ലല്ലോ എന്ന ഉദ്ദേശത്തോടെയാണ് പെപ് മെസ്സിയെ കൂടി ചോദ്യത്തിനുത്തരമായി പരാമർശിച്ചത്.
🗣️| Pep on Karim Benzema:
— City Chief (@City_Chief) August 6, 2020
"He’s a fantastic player, I have been aware since he was a young lad at Lyon and he’s a great player but since my time at Barcelona there have been 20 players that have come on the scene and people have asked if we can compare with Messi. 20 players." pic.twitter.com/YVDkdPJkh8
ഇത് കൂടാതെ മറ്റു കാര്യങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ” ആദ്യപാദമത്സരം നടന്നത് ഏറെ ദിവസങ്ങൾക്ക് മുൻപായിരുന്നു. ഇപ്പോൾ കാര്യങ്ങൾ മാറിമറിഞ്ഞു. ഇനി ഞങ്ങൾ കളിക്കാനൊരുങ്ങുന്നത് ഞങ്ങളുടെ മൈതാനത്ത് ആരാധകർ ഇല്ലാതെയാണ്. ശരിക്കും ഫുട്ബോൾ ആളുകൾക്ക് വേണ്ടിയാണ്. പക്ഷെ അവർ ഇന്നിപ്പോൾ ഞങ്ങളോടൊപ്പമില്ല. മത്സരത്തിന് വേണ്ട എല്ലാ മുന്നൊരുക്കങ്ങളും നടത്തി കഴിഞ്ഞിട്ടുണ്ട്. റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തുന്നതിൽ മാത്രമാണ് ഞങ്ങളുടെ ഇപ്പോഴത്തെ ശ്രദ്ധ. താൻ ഒരു ബാഴ്സയെ പിന്തുണക്കുന്നവൻ ആയത് കൊണ്ടല്ല റയലിനെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നത്. മറിച്ച് എന്റെ ക്ലബിനും എന്റെ താരങ്ങൾക്ക് വേണ്ടിയുമാണ്. എതിരാളികൾ ആരായാലും ഞാൻ പരാജയപ്പെടുത്താൻ ശ്രമിക്കും ” ഗ്വാർഡിയോള ചോദ്യങ്ങൾക്കുള്ള മറുപടി ആയി പറഞ്ഞു.
Pep Guardiola refuse de comparer Karim Benzema à Lionel Messi
— L'ÉQUIPE (@lequipe) August 6, 2020
Depuis la fin du Championnat espagnol et le sacre du Real Madrid, Karim Benzema est comparé à Lionel Messi. Interrogé à ce sujet, Pep Guardiola a apporté une réponse « cash » https://t.co/08nuS6pxxm pic.twitter.com/vKlUwZb51P