ബെൻഫിക്കക്കെതിരെയുള്ള വിജയം,ചരിത്രം കുറിച്ച് ക്ലോപ്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ വമ്പൻമാരായ ലിവർപൂളിന് സാധിച്ചിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ ബെൻഫിക്കയെ പരാജയപ്പെടുത്തിയത്.കൊനാറ്റെ,മാനെ,ലൂയിസ് ഡിയാസ് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.

ഈ ജയത്തോട് കൂടി ലിവർപൂളിന്റെ പരിശീലകനായ യുർഗൻ ക്ലോപ് ഒരു റെക്കോർഡ് കരസ്ഥമാക്കിയിട്ടുണ്ട്.അതായത് എല്ലാ കോമ്പിറ്റീഷനിലുമായി തുടർച്ചയായ എട്ടാം എവേ മത്സരത്തിലാണ് ലിവർപൂൾ വിജയം സ്വന്തമാക്കുന്നത്. ക്ലബ്ബിന്റെ ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിലുള്ള ഒരു എവേ മത്സരങ്ങളിലെ വിജയക്കുതിപ്പ് ലിവർപൂൾ നടത്തുന്നത്.16 ഗോളുകളാണ് ഈ മത്സരങ്ങൾ ലിവർപൂൾ നേടിയിട്ടുള്ളത്. രണ്ടെണ്ണം മാത്രമാണ് തിരികെ വഴങ്ങിയിട്ടുള്ളത്.

കൂടാതെ യുവേഫ ചാമ്പ്യൻസ് ലീഗിൽ തുടർച്ചയായി അഞ്ച് എവേ മത്സരങ്ങൾ വിജയിക്കാൻ കോപിന്റെ ലിവർപൂളിന് സാധിച്ചിട്ടുണ്ട്.ലിവർപൂളിന്റെ ചരിത്രത്തിൽ രണ്ടാം തവണ മാത്രമാണിത്.1984-ന് ശേഷം ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയെ പരാജയപ്പെടുത്താൻ ലിവർപൂളിന് കഴിഞ്ഞിരുന്നില്ല.അതും യുർഗൻ ക്ലോപിന്റെ ലിവർപൂൾ ഇപ്പോൾ തിരുത്തി കുറിച്ചിട്ടുണ്ട്.

ഇനി ഏപ്രിൽ പതിമൂന്നാം തീയതിയാണ് രണ്ടാംപാദ പോരാട്ടം അരങ്ങേറുക. ആൻഫീൽഡിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.എന്നാൽ അതിനു മുന്നേ പ്രീമിയർ ലീഗിൽ വമ്പൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ലിവർപൂളിന് നേരിടേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *