ബാഴ്‌സ ഇതിഹാസങ്ങളെ മറികടക്കാനാവുമോ? നെയ്മറെ കാത്തിരിക്കുന്നത് ചരിത്രനേട്ടം!
ചാമ്പ്യൻസ് ലീഗിലെ രണ്ടാം റൗണ്ട് പോരാട്ടത്തിൽ പിഎസ്ജിയുടെ എതിരാളികൾ മാഞ്ചസ്റ്റർ സിറ്റിയാണ്. ചൊവ്വാഴ്ച രാത്രിയാണ് ഈയൊരു മത്സരം അരങ്ങേറുക. ഈ മത്സരത്തിൽ സൂപ്പർ താരങ്ങളായ മെസ്സിയും നെയ്മറും എംബപ്പേയും പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏതായാലും ഈ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയറേ ഒരു ചരിത്രനേട്ടമാണ് കാത്തിരിക്കുന്നത്. അതായത് നിലവിൽ ചാമ്പ്യൻസ് ലീഗിൽ 29 അസിസ്റ്റുകളാണ് നെയ്മർ സ്വന്തമാക്കിയിട്ടുള്ളത്. ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ ഉള്ള താരങ്ങളുടെ പട്ടികയിൽ ബാഴ്‌സ ഇതിഹാസമായ ആൻഡ്രസ് ഇനിയേസ്റ്റക്കൊപ്പമാണ് നെയ്മറുടെ സ്ഥാനം. ഇനി ഒരു അസിസ്റ്റ് കൂടി നേടിയാൽ ഇനിയേസ്റ്റയെ മറികടന്ന് അഞ്ചാമതുള്ള മറ്റൊരു ബാഴ്‌സ ഇതിഹാസമായ സാവിക്കൊപ്പമെത്താൻ കഴിയും. അതേസമയം രണ്ട് അസിസ്റ്റുകൾ കൂടി ചാമ്പ്യൻസ് ലീഗിൽ നേടിയാൽ സാവിയെ മറികടന്ന് നാലാം സ്ഥാനം സ്വന്തമാക്കാൻ നെയ്മർക്ക് സാധിച്ചേക്കും.
Neymar Could Make History in PSG's Upcoming Champions League Fixture Against Manchester City – PSG Talk https://t.co/FpQxLWGY3y via @PSGTalk
— Murshid Ramankulam (@Mohamme71783726) September 27, 2021
നിലവിൽ 42 അസിസ്റ്റുകൾ ഉള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് ഒന്നാം സ്ഥാനത്ത്.36 അസിസ്റ്റുകളുമായി മെസ്സി രണ്ടാമതും 34 അസിസ്റ്റുകളുമായി ഡി മരിയ മൂന്നാമതും 31 അസിസ്റ്റുകളുമായി ഗിഗ്‌സ് നാലാമതുമാണ്.
ഏതായാലും സിറ്റിക്കെതിരെയുള്ള മത്സരത്തിൽ ഈ ബാഴ്‌സ ഇതിഹാസങ്ങളെ നെയ്മർ മറികടക്കുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്