ബാഴ്സക്കെതിരെയുള്ള മത്സരത്തിന് മണിക്കൂറുകൾ  മാത്രം,പരിശീലകനെ പുറത്താക്കി നാപോളി.

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ സ്പാനിഷ് വമ്പൻമാരായ എഫ്സി ബാഴ്സലോണയുടെ എതിരാളികൾ ഇറ്റാലിയൻ കരുത്തരായ നാപ്പോളിയാണ്. ബുധനാഴ്ച്ച രാത്രി ഇന്ത്യൻ സമയം 1:30നാണ് ഈയൊരു മത്സരം അരങ്ങേറുക. നാപ്പോളിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. എന്നാൽ ഈ മത്സരത്തിന് മണിക്കൂറുകൾ മാത്രം അവശേഷിക്കാൻ വളരെ സുപ്രധാനമായ ഒരു തീരുമാനം നാപോളി എടുത്തു കഴിഞ്ഞിട്ടുണ്ട്.

അതായത് അവരുടെ പരിശീലകനായ വാൾട്ടർ മസാരിയെ അവർ പുറത്താക്കി കഴിഞ്ഞു.ക്ലബ്ബിന്റെ മോശം പ്രകടനത്തെ തുടർന്നാണ് അദ്ദേഹത്തെ പുറത്താക്കിയിട്ടുള്ളത്. കേവലം മൂന്നുമാസം മാത്രമാണ് അദ്ദേഹം ക്ലബ്ബിൽ ചിലവഴിച്ചിട്ടുള്ളത്. ഈ സീസൺ അവസാനിക്കുന്നത് വരെ ക്ലബ്ബിന്റെ താൽക്കാലിക പരിശീലകനായി കൊണ്ട് ഫ്രാൻസസ്കോ കൽസോണ ചുമതലയിൽക്കുകയും ചെയ്തിട്ടുണ്ട്.ഇദ്ദേഹത്തിന്റെ കീഴിലാണ് നാപ്പോളി ഇനി ബാഴ്സലോണയെ നേരിടുക.

വാൾട്ടർ മസാരിയുടെ കീഴിൽ ആകെ 12 ലീഗ് മത്സരങ്ങളാണ് നാപ്പോളി കളിച്ചിട്ടുള്ളത്. അതിൽനിന്നും കേവലം നാല് വിജയങ്ങൾ മാത്രമാണ് അവർക്ക് നേടാൻ കഴിഞ്ഞിട്ടുള്ളത്.നിലവിലെ ചാമ്പ്യന്മാരായ അവർ പോയിന്റ് പട്ടികയിൽ ഇപ്പോൾ ഒമ്പതാം സ്ഥാനത്താണ്. ഇതിനേക്കാൾ കൂടുതൽ നാപ്പോളി ആരാധകർ അർഹിക്കുന്നു എന്നാണ് ഈ പരിശീലകനെ പുറത്താക്കിയതിന്റെ കാരണമായി കൊണ്ട് നാപോളി പ്രസിഡന്റ് പറഞ്ഞിട്ടുള്ളത്. നേരത്തെ നാപ്പോളിയയിൽ പരിശീലക സംഘത്തിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തി കൂടിയാണ് കൽസോണ. മാത്രമല്ല സ്ലോവാക്യ ദേശീയ ടീമിന്റെ പരിശീലകൻ കൂടിയാണ് ഇദ്ദേഹം.

കഴിഞ്ഞ സീസണൽ മികച്ച പ്രകടനം നടത്തിയ നാപ്പോളിക്ക് ഈ സീസൺ അത്ര ശുഭകരമല്ല. ഇറ്റാലിയൻ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഇന്റർ മിലാനുമായി 27 പോയിന്റിന്റെ വ്യത്യാസം അവർക്കുണ്ട്. ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിൽ അവർ പരാജയപ്പെട്ടിരുന്നു.കോപ്പ ഇറ്റാലിയ ടൂർണമെന്റിൽ നിന്നും അവർ പുറത്തായിട്ടുണ്ട്. ചുരുക്കത്തിൽ ഈ സീസണിൽ ഇനി അവർക്ക് കിരീട പ്രതീക്ഷകൾ ഒന്നും അവശേഷിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *