ബയേണിനോട് വീണ്ടും പൊട്ടി,സാവിയുടെ ബാഴ്സ ഇത്തവണയും യൂറോപ്പ ലീഗിൽ കളിക്കും!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തോൽവി. ഒരിക്കൽ കൂടി ബാഴ്സ വമ്പൻമാരായ ബയേണിന് മുന്നിൽ തലകുനിക്കുകയായിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്സ പരാജയപ്പെട്ടത്. ഇതോടെ ഇനി ഈ സീസണിൽ ബാഴ്സ യൂറോപ ലീഗിൽ കളിക്കുമെന്ന് ഉറപ്പാവുകയായിരുന്നു.

സാഡിയോ മാനെ,മോട്ടിങ്‌,പവാർഡ് എന്നിവരാണ് ബയേണിന് വേണ്ടി ഗോളുകൾ നേടിയത്.സെർജി ഗ്നാബ്രിയാണ് ഈ മൂന്ന് ഗോളുകൾക്കും അസിസ്റ്റ് നൽകിയത്.നേരത്തെ ഇന്റർ മിലാൻ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിക്ടോറിയക്കെതിരെ വിജയിച്ചതോടെ തന്നെ ബാഴ്സ യൂറോപ ലീഗ് ഉറപ്പിച്ചിരുന്നു. ഇത് തുടർച്ചയായ രണ്ടാം സീസണിലാണ് സാവിയും സംഘവും യൂറോപ്പ ലീഗിൽ കളിക്കാൻ പോകുന്നത്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ ലിവർപൂൾ വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ അയാക്സിനെ പരാജയപ്പെടുത്തിയത്.സലാ,നുനസ്,ഏലിയട്ട് എന്നിവരാണ് ലിവർപൂളിന് വേണ്ടി ഗോളുകൾ നേടിയത്.

അതേസമയം വമ്പൻമാരായ അത്ലറ്റിക്കോ മാഡ്രിഡ്,ടോട്ടൻഹാം എന്നിവരൊക്കെ സമനില വഴങ്ങിയിട്ടുണ്ട്. എന്നാൽ നാപ്പോളി,ഫ്രാങ്ക്‌ഫർട്ട്,എസി മിലാൻ തുടങ്ങിയവരൊക്കെ വിജയം നേടുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *