ബയേണിനെ തോൽപ്പിക്കാൻ ബാഴ്‌സക്ക്‌ കഴിയും : ലാപോർട്ട!

കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ എഫ്സി ബാഴ്‌സലോണക്ക്‌ ബെൻഫിക്കയോട് ഗോൾ രഹിത സമനില വഴങ്ങേണ്ടി വന്നിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിലെ ബാഴ്‌സയുടെ സ്ഥിതിഗതികൾ കൂടുതൽ ഗുരുതരമാവുകയായിരുന്നു. നിലവിൽ ബാഴ്‌സ പ്രീ ക്വാർട്ടർ സാധ്യതകൾ തുലാസിലാണ്. അടുത്ത മത്സരത്തിൽ ബാഴ്‌സ ബയേണിനോട് പരാജയപ്പെട്ടാൽ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്ത് പോവേണ്ടി വന്നേക്കും.

എന്നാൽ ബയേണിനെ പരാജയപ്പെടുത്താൻ തങ്ങൾക്ക്‌ കഴിയുമെന്നുള്ള വിശ്വാസത്തിലാണ് ബാഴ്‌സ പ്രസിഡന്റായ ജോയൻ ലാപോർട്ട.ബാഴ്‌സക്ക്‌ ബയേണിനെതിരെയുള്ള മത്സരത്തിൽ വിജയിക്കാൻ കഴിയുമെന്നുള്ള ബോധ്യത്തിലാണ് താൻ ഉള്ളത് എന്നാണ് ലാപോർട്ട അറിയിച്ചിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഡയാരിയോ എഎസ് റിപ്പോർട്ട്‌ ചെയ്യുന്നത് ഇങ്ങനെയാണ്.

” ബയേണിനെ പരാജയപ്പെടുത്തുക എന്നുള്ളത് തന്നെ ഒരു നേട്ടമാണ്.അതൊരു അത്ഭുതമായിരിക്കും.ബയേണിനെതിരെയുള്ള മത്സരത്തിൽ ബാഴ്‌സ വിജയിക്കുമെന്നുള്ള കാര്യത്തിൽ ഞാൻ കൺവിൻസ്ഡാണ്.സാവി വളരെയധികം മോട്ടിവേറ്റഡാണ്.വളരെയധികം കരുത്തനുമാണ്.എല്ലാം ഞങ്ങൾക്ക്‌ അനുകൂലമായി നടക്കുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.സാവിയുടെ വരവോടു കൂടി എതിരാളികൾ ഞങ്ങളെ ഒരല്പം ബഹുമാനിക്കുന്നുണ്ട്.ഞങ്ങൾക്ക്‌ മുന്നേറാൻ കഴിയുമെന്നുള്ളത് അവർക്കറിയാം ” ലാപോർട്ട പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *