ഫൈനലിലേക്കുള്ള വഴിതെളിച്ചത് ഡി മരിയ,ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം !
എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ഇന്നലെ ആർബി ലീപ്സിഗിനെ തകർത്തെറിഞ്ഞു കൊണ്ട് ഫൈനലിൽ പ്രവേശിച്ചത്. കൃത്യമായ പദ്ധതികളോടെ കളിച്ച കൃത്യമായ ഇടവേളകളിൽ ഗോളുകൾ നേടുകയായിരുന്നു. ആദ്യപകുതിയിൽ തന്നെ രണ്ട് ഗോളുകൾ നേടികൊണ്ട് പിഎസ്ജി മത്സരത്തിലെ ജയം ഉറപ്പിച്ചിരുന്നു. ഇന്നലത്തെ മത്സരത്തിലെ എടുത്തു പറയേണ്ട പ്രകടനം ഡിമരിയയുടേത് ആണ്. ഒരു ഗോളും രണ്ട് അസിസ്റ്റുമായി പിഎസ്ജി നേടിയ മൂന്ന് ഗോളിലും ഡിമരിയ തന്റെ പങ്കാളിത്തം അറിയിച്ചു. ഇതിനാൽ തന്നെ സമ്പൂർണപ്രകടനം എന്നാണ് ഹൂ സ്‌കോർഡ് ഡോട്ട് കോം രേഖപ്പെടുത്തിയിരിക്കുന്നത് താരത്തിന്റെ റേറ്റിംഗ് 10 ആണ്. അതേസമയം പിഎസ്ജി ടീമിന് ലഭിച്ച റേറ്റിംഗ് 7.42 ആണ്. മറുഭാഗത്തുള്ള ആർബി ലീപ്സിഗിന് ലഭിച്ചത് 6.03 ആണ്. ഇന്നലത്തെ മത്സരത്തിലെ പിഎസ്ജി താരങ്ങളുടെ പ്ലയെർ റേറ്റിംഗ് ഇങ്ങനെയാണ്.
WE’VE DONE IT! 🤩
— Paris Saint-Germain (@PSG_English) August 18, 2020
WE ARE IN THE FINAL OF THE @ChampionsLeague!
❤️💙#𝗪𝗲𝗔𝗿𝗲𝗣𝗮𝗿𝗶𝘀 pic.twitter.com/ZKdaUU4hqH
പിഎസ്ജി : 7.42
നെയ്മർ : 8.4
ഡിമരിയ : 10
എംബാപ്പെ : 7.6
ഹെരേര : 7.4
മാർക്കിഞ്ഞോസ് : 8.2
പരേഡസ് : 7.3
കെഹ്റർ : 7.4
സിൽവ : 7.4
കിപ്പെമ്പേ : 7.7
ബെർനാട്ട് : 8.1
റിക്കോ : 7.0
സറാബിയ : 6.1
വെറാറ്റി : 6.2
ഡ്രാക്സ്ലർ : 6.5
മോട്ടിങ് : 6.0
🔛📽️🔥
— Paris Saint-Germain (@PSG_English) August 19, 2020
WE ARE IN THE FINAL OF THE @ChampionsLeague 🙌❤️💙#WeAreParis pic.twitter.com/h9JtHWr3Xo