ഫാന്റം ഗോൾ,ഹാലണ്ട് തന്നെ ഓർമിപ്പിച്ചത് യൊഹാൻ ക്രൈഫിനെയെന്ന് പെപ്!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു മാഞ്ചസ്റ്റർ സിറ്റി ഡോർട്മുണ്ടിനെ പരാജയപ്പെടുത്തിയത്. ഇതിൽ സിറ്റിയുടെ വിജയഗോൾ നേടിയത് സൂപ്പർ താരം എർലിംഗ് ഹാലണ്ടായിരുന്നു. മത്സരത്തിന്റെ 84ആം മിനുട്ടിൽ കാൻസെലോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഹാലണ്ട് ഒരു വണ്ടർഗോൾ നേടിയത്. അതായത് വളരെ ഉയരത്തിൽ നിന്ന് തന്റെ ലെഫ്റ്റ് ഫൂട്ട് കൊണ്ട് ഒരു അക്രോബാറ്റിക്ക് ഗോളാണ് ഹാലണ്ട് നേടിയിട്ടുള്ളത്.

ഈ ഗോളിന് പ്രശംസിച്ചുകൊണ്ട് മത്സരശേഷം മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകനായ പെപ് ഗ്വാർഡിയോള രംഗത്ത് വന്നിട്ടുണ്ട്. ഡച്ച് ഇതിഹാസമായ യൊഹാൻ ക്രൈഫിനെയാണ് ഈ ഗോൾ കണ്ടപ്പോൾ തനിക്ക് ഓർമ്മ വന്നത് എന്നാണ് പെപ് പറഞ്ഞിട്ടുള്ളത്.1973ൽ അത്ലറ്റിക്കോ മാഡ്രിഡിനെതിരെ നടന്ന മത്സരത്തിൽ ബാഴ്സക്ക് വേണ്ടി ഇത്തരത്തിലുള്ള ഒരു അക്രോബാറ്റിക്ക് ഗോൾ ക്രൈഫ് നേടിയിരുന്നു.പിന്നീട് ഫാന്റം ഗോൾ എന്നായിരുന്നു അത് അറിയപ്പെട്ടിരുന്നത്. ഇതിനെക്കുറിച്ചാണ് പെപ് ഇപ്പോൾ സംസാരിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എന്തൊരു ഗോളായിരുന്നു അത്. ആ സമയത്ത് ഞാൻ ഓർമ്മിച്ചത് കുറെ കാലങ്ങൾക്ക് മുമ്പ് യൊഹാൻ ക്രൈഫ് ബാഴ്സക്ക് വേണ്ടി സമാനമായ രീതിയിലുള്ള ഒരു ഗോൾ നേടിയതാണ്.എന്റെ ജീവിതത്തിൽ ക്രൈഫ് ഉണ്ടാക്കിയ സ്വാധീനം എന്താണ് എന്നുള്ളത് ആളുകൾക്ക് അറിയാമായിരിക്കും. ഒരു പരിശീലകൻ എന്ന നിലയിലും മെന്റർ എന്ന നിലയിലും അദ്ദേഹം എന്നിൽ വലിയ ഇൻഫ്ലുവൻസ് ഉണ്ടാക്കിയിട്ടുണ്ട്.ഹാലന്റിന്റെ ഈ ഗോളിന് അദ്ദേഹം നേടിയ ഗോളുമായി വളരെയധികം സാമ്യത ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ എനിക്ക് പെട്ടെന്ന് ഓർമ്മ വന്നത് ക്രൈഫിനെയാണ് ” ഇതാണ് സിറ്റിയുടെ പരിശീലകൻ പറഞ്ഞിട്ടുള്ളത്.

ഈ സീസണിൽ മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഇപ്പോൾതന്നെ 13 ഗോളുകൾ സ്വന്തമാക്കാൻ ഹാലന്റിന് കഴിഞ്ഞിട്ടുണ്ട്. മാത്രമല്ല ആകെ കളിച്ച 21 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ നിന്ന് 26 ഗോളുകളാണ് ഇപ്പോൾ ഹാലന്റ് പൂർത്തിയാക്കിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *