പ്ലയെർ ഓഫ് ദി വീക്കും ഗോൾ ഓഫ് ദി വീക്കും, ഈ ആഴ്ച്ചയെ നെയ്മർ തൂത്തുവാരി !
ഈ ആഴ്ച്ച നടന്ന ചാമ്പ്യൻസ് ലീഗിലെ മത്സരങ്ങളിലെ ഏറ്റവും മികച്ച താരമായി പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയറെ തിരഞ്ഞെടുത്തു. കഴിഞ്ഞ ഇസ്താംബൂളിനെതിരെയുള്ള മത്സരത്തിൽ ഹാട്രിക് നേടിക്കൊണ്ട് നെയ്മർ ഉജ്ജ്വലപ്രകടനം കാഴ്ച്ചവെച്ചിരുന്നു. ഈ പ്രകടനമാണ് താരത്തെ പ്ലയെർ ഓഫ് ദി വീക്ക് പുരസ്‌കാരത്തിനർഹനാക്കിയത്.താരത്തിന്റെ ഹാട്രിക് ബലത്തിൽ പിഎസ് ജി ഇസ്താംബൂളിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്കാണ് തറപറ്റിച്ചിരുന്നത്. റെന്നസിനെതിരെ ഇരട്ടഗോളുകൾ നേടിയ സെവിയ്യ താരം നെസ്രി, ബൊറൂസിയക്കെതിരെ ഇരട്ടഗോളുകൾ നേടിയ റയൽ താരം ബെൻസിമ, ഇന്ററിനെതിരെ ഉജ്ജ്വലപ്രകടനം കാഴ്ച്ചവെച്ച ഷാക്തർ ഗോൾ കീപ്പർ ട്രൂബിൻ എന്നിവരെ പിന്തള്ളിയാണ് നെയ്മർ പ്ലയെർ ഓഫ് ദി വീക്ക് പുരസ്‌കാരം സ്വന്തമാക്കിയത്.
🏆✨⚽️ #POTW @ChampionsLeague pic.twitter.com/JGik51I9gn
— Paris Saint-Germain (@PSG_inside) December 11, 2020
അതോടൊപ്പം തന്നെ ഗോൾ ഓഫ് ദി വീക്ക് പുരസ്‌കാരവും നെയ്മർ കൈക്കലാക്കുകയായിരുന്നു. ഇസ്താംബൂളിനെതിരെ താരം നേടിയ ആദ്യ ഗോളാണ് ഏറ്റവും മികച്ച ഗോളായി തിരഞ്ഞെടുക്കപ്പെട്ടത്. ഒരു ഡിഫൻഡറെ കബളിപ്പിച്ച് ബോക്സിന് വെളിയിൽ തൊടുത്ത ഷോട്ടിലൂടെ മനോഹരമായാണ് നെയ്മർ ഗോൾ നേടിയത്. ബാഴ്‌സക്കെതിരെ യുവന്റസ് താരം മക്കെന്നി നേടിയ ഗോൾ, മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ലീപ്സിഗ് താരം ആഞ്ചലിനോ നേടിയ ഗോൾ, റെന്നസിനെതിരെ സെവിയ്യ താരം കൗണ്ടെ നേടിയ ഗോൾ എന്നിവയെയാണ് നെയ്മർ പിന്തള്ളിയത്. ഗ്രൂപ്പ് ഘട്ടം അവസാനിച്ചപ്പോൾ ആറു ഗോളുകളുമായി നെയ്മർ ടോപ് സ്‌കോറർമാരിൽ ഒരാളാണ്. അങ്ങനെ ഈ ആഴ്ച്ചയെ നെയ്മർ തൂത്തുവാരി എന്ന് പറയുന്നതാവും ശരി.
🇧🇷 Neymar's golaço wins #UCL Goal of the Week 👏#UCLGOTW | @nissansports pic.twitter.com/3GAZIlVOa0
— UEFA Champions League (@ChampionsLeague) December 11, 2020