പ്രീമിയർ ലീഗ് ക്ലബുകൾ മെസ്സിക്കൊരു പ്രശ്നമല്ല, കണക്കുകൾ ഇങ്ങനെ!

തന്റെ പിഎസ്ജി ജേഴ്സിയിലുള്ള അരങ്ങേറ്റഗോളിന് സൂപ്പർ താരം ലയണൽ മെസ്സി വിരാമമിട്ടിരുന്നു. ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ നിലവിലെ പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയാണ് മെസ്സി തന്റെ ആദ്യ ഗോൾ നേടിയത്. മനോഹരമായ ഒരു ഗോൾ തന്നെയാണ് നേടിയത് എന്ന കാര്യത്തിൽ സംശയമുണ്ടാവില്ല.

ഇതോട് കൂടി പ്രീമിയർ ലീഗിലെ ടോപ് സിക്സ് ടീമുകൾക്കെതിരെ മെസ്സിയിപ്പോൾ 27 ഗോളുകൾ പൂർത്തിയാക്കിയിട്ടുണ്ട്.35 മത്സരങ്ങളിൽ നിന്നാണ് മെസ്സി 27 ഗോളുകളും 6 അസിസ്റ്റുകളും നേടിയിട്ടുള്ളത്. അതായത് പ്രീമിയർ ലീഗ് ക്ലബുകളും മെസ്സിക്കൊരു പ്രശ്നമല്ല എന്നർത്ഥം.

ലിവർപൂളിനെതിരെ നാല് മത്സരങ്ങളിൽ നിന്ന് 2 ഗോളുകളാണ് മെസ്സി നേടിയിട്ടുള്ളത്.മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ഏഴ് മത്സരങ്ങളിൽ നിന്ന് 7 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്.മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ ആറ് മത്സരങ്ങളിൽ നിന്ന് 4 ഗോളുകൾ മെസ്സി നേടിയിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് ഫൈനലിലും മെസ്സി യുണൈറ്റഡിനെതിരെ ഗോളുകൾ നേടിയിട്ടുണ്ട്.

ചെൽസിക്കെതിരെ 10 മത്സരങ്ങളിൽ നിന്ന് 3 ഗോളുകളാണ് ഉള്ളത്. എന്നാൽ ആഴ്സണലിനെതിരെ 6 മത്സരങ്ങളിൽ നിന്ന് 9 ഗോളുകളുണ്ട്.ടോട്ടൻഹാമിനെതിരെ 2 മത്സരങ്ങളിൽ നിന്ന് 2 ഗോളുകളും മെസ്സി നേടിയിട്ടുണ്ട്. ചുരുക്കത്തിൽ എതിരാളികൾ ആരായാലും മെസ്സിക്ക് അത് ഗോൾ തടസ്സമല്ല എന്നാണ് ഇതിൽ നിന്നും വ്യക്തമാവുന്നത്.

Leave a Reply

Your email address will not be published. Required fields are marked *