പോച്ചെട്ടിനോ പരിഹരിക്കേണ്ട യഥാർത്ഥ പ്രശ്നം മെസ്സിയുടേത് : ഇയാൻ ലേഡിമാൻ

ഈ ട്രാൻസ്ഫർ ജാലകത്തിൽ പിഎസ്ജിയിൽ എത്തിയ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഇതുവരെ താളം കണ്ടെത്താനായിട്ടില്ല എന്നുള്ളതാണ് യാഥാർഥ്യം. മൂന്ന് മത്സരങ്ങൾ ഇതുവരെ കളിച്ചെങ്കിലും ഒരു ഗോളോ അസിസ്റ്റോ നേടാൻ മെസ്സിക്ക് സാധിച്ചിട്ടില്ല. മാത്രമല്ല ലിയോണിനെതിരെയുള്ള മത്സരത്തിൽ തന്നെ പിൻവലിച്ചതിലുള്ള അതൃപ്തി മെസ്സി പോച്ചെട്ടിനോയോട് രേഖപ്പെടുത്തിയതും വലിയ ചർച്ചാവിഷയമായിരുന്നു.

ഏതായാലും പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ നിലവിൽ പരിഹരിക്കേണ്ട യഥാർത്ഥ പ്രശ്നം മെസ്സിയുടേതാണ് എന്ന അഭിപ്രായവുമായി രംഗത്ത് വന്നിരുക്കുകയാണ് പ്രമുഖ ജേണലിസ്റ്റായ ഇയാൻ ലേഡിമാൻ. ലോകത്തിലെ ഏറ്റവും മികച്ച താരമായ മെസ്സിയെ എങ്ങനെ ഉപയോഗിക്കണം എന്നുള്ളതാണ് പോച്ചെട്ടിനോയുടെ മുമ്പിലുള്ള പ്രശ്നമെന്നും ഇദ്ദേഹം കൂട്ടിച്ചേർത്തു. ഡെയിലി മെയിലിലെ ലേഖനത്തിൽ അദ്ദേഹം കുറിച്ചിരിക്കുന്നത് ഇങ്ങനെയാണ്.

” നിലവിൽ മെസ്സിയും പോച്ചെട്ടിനോയും തമ്മിലുള്ള ബന്ധം അത്ര നല്ലതായി തോന്നുന്നില്ല.പക്ഷേ ഇനി എന്താവുമെന്ന് നോക്കി കാണാം.മെസ്സി ഒരു അസാധാരണ പ്രതിഭയാണ്.ഇപ്പോഴും ലോകത്തിലെ മികച്ച താരം അദ്ദേഹം തന്നെയാണ്.ഇവിടെ പോച്ചെട്ടിനോ പരിഹരിക്കേണ്ട യഥാർത്ഥ പ്രശ്നം മെസ്സിയുടേതാണ്. നെയ്മർക്കും എംബപ്പേക്കുമൊപ്പം അദ്ദേഹത്തെ നല്ല രൂപത്തിൽ ഉപയോഗിക്കാനാണ് പോച്ചെട്ടിനോ ശ്രമിക്കേണ്ടത്.മുന്നേറ്റനിരയിൽ എവിടെ കളിക്കാനും മെസ്സി തയ്യാറാവും. പോച്ചെട്ടിനോ അദ്ദേഹത്തെ നല്ല രീതിയിൽ ഉപയോഗിക്കുന്നുണ്ടോ എന്നാണ് പിഎസ്ജി ഉടമസ്ഥർ നിലവിൽ നോക്കുന്നത്.കോച്ചിംഗ് കരിയറിൽ പോച്ചെട്ടിനോക്ക്‌ ഇത്‌ പുതിയ അനുഭവമാണ്. പക്ഷേ അദ്ദേഹം അത് പരിഹരിക്കേണ്ടതുണ്ട് ” ഇതാണ് ലേഡിമാൻ കുറിച്ചിരിക്കുന്നത്.

ഏതായാലും പരിക്കിൽ നിന്നും മുക്തനായി മെസ്സി സിറ്റിക്കെതിരെ കളിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *