പോച്ചെട്ടിനോയുടെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിൽ നെയ്മർക്കിടമില്ല!
ക്ലബ്ബിന്റെ പരിശീലകനായി സ്ഥാനമേറ്റതിന് ശേഷം പോച്ചെട്ടിനോക്ക് കീഴിൽ മികവാർന്ന പ്രകടനമാണ് പിഎസ്ജി കാഴ്ച്ചവെച്ചു കൊണ്ടിരിക്കുന്നത്. ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ എഫ്സി ബാഴ്സലോണയെ കീഴടക്കിയ അവർ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബയേണിനെ മറികടക്കുകയും ചെയ്തു. ഇനി കരുത്തരായ സിറ്റിയാണ് പിഎസ്ജിയുടെ എതിരാളികൾ. ഏതായാലും ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങൾ ആരൊക്കെയാണ് എന്നുള്ള ചോദ്യം നേരിടേണ്ടി വന്നിരിക്കുകയാണ് പോച്ചെട്ടിനോക്ക്. കഴിഞ്ഞ ദിവസം കഡേന സെറിന് നൽകിയ അഭിമുഖത്തിലാണ് പോച്ചെട്ടിനോ ഏറ്റവും മികച്ച മൂന്ന് താരങ്ങളെ വെളിപ്പെടുത്താൻ നിർബന്ധിതനായത്. എന്നാൽ പിഎസ്ജിയുടെ തന്നെ സൂപ്പർ താരമായ നെയ്മർ ജൂനിയർക്ക് ഏറ്റവും മികച്ച മൂന്ന് പേരിൽ ഇടം നൽകാൻ പോച്ചെട്ടിനോ തയ്യാറായില്ല. പോച്ചെട്ടിനോയുടെ അഭിപ്രായത്തിൽ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, കിലിയൻ എംബപ്പേ എന്നിവരാണ് മികച്ച മൂന്ന് താരങ്ങൾ.
Pochettino believes Neymar and Mbappe will be staying put this summer 🤔https://t.co/lAJ4PWuhWm pic.twitter.com/rrYcP0P44P
— MARCA in English (@MARCAinENGLISH) April 16, 2021
അതേസമയം സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോളയെ നേരിടുന്നതിന്റെ ആവേശവും അദ്ദേഹം മറച്ചു വെച്ചില്ല. ” പെപിനെ നേരിടുന്നത് ഞാൻ ഇഷ്ടപ്പെടുന്ന കാര്യമാണ്.എന്തെന്നാൽ ലോകത്തിലെ ഏറ്റവും മികച്ച പരിശീലകനായാണ് ഞാൻ അദ്ദേഹത്തെ പരിഗണിക്കുന്നത്.നിങ്ങൾക്ക് ഇമ്പ്രൂവ് ആകണമെങ്കിൽ നിങ്ങൾ ഏറ്റവും മികച്ചതിനോട് മത്സരിക്കേണ്ടതുണ്ട്.സിറ്റിക്കെതിരെയുള്ള മത്സരം വലിയ ഒരു വെല്ലുവിളിയാണ്. ഒരുപാട് മികച്ച താരങ്ങൾ അവരുടെ പക്കലിലുണ്ട്.അദ്ദേഹത്തിന്റെ ലക്ഷ്യം ചാമ്പ്യൻസ് ലീഗാണ്. ഇംഗ്ലണ്ടിൽ മികച്ച രീതിയിലാണ് അദ്ദേഹം കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.അദ്ദേഹത്തെ നേരിടുക എന്നതും വെല്ലുവിളിയാണ് ” പോച്ചെട്ടിനോ പറഞ്ഞു.