പെനാൽറ്റി പാഴാക്കി, മെസ്സി അസ്വസ്ഥനെന്ന് വാർത്ത!

കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ പിഎസ്ജിയോട് സമനില വഴങ്ങിയതോട് കൂടി എഫ്സി ബാഴ്സ ക്വാർട്ടർ കാണാതെ പുറത്തായിരുന്നു. മത്സരത്തിൽ ഒരു മികച്ച ഗോൾ നേടിയെങ്കിലും അതൊന്നും മെസ്സിക്ക് ആശ്വസിക്കാൻ വക നൽകുന്ന ഒന്നായിരുന്നില്ല. എന്തെന്നാൽ നിർണായകമായ സമയത്ത് ലഭിച്ച പെനാൽറ്റി മെസ്സി പാഴാക്കുകയായിരുന്നു. താരത്തിന്റെ പെനാൽറ്റി നവാസ് തടുത്തിടുകയായിരുന്നു.ഇതോടെ മത്സരത്തിൽ ലീഡ് നേടാനുള്ള സുവർണ്ണാവസരമായിരുന്നു ബാഴ്സക്ക് നഷ്ടപ്പെട്ടിരുന്നത്. എന്നാൽ ഈ പെനാൽറ്റി പാഴാക്കിയതിൽ മെസ്സി അസ്വസ്ഥനാണ് എന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്ത് വരുന്നത്.സ്പാനിഷ് മാധ്യമമായ സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്.

പെപ് ഗ്വാർഡിയോള, ലൂയിസ് സുവാരസ് എന്നിവർ മെസ്സിയെ പറ്റി സംസാരിച്ചിരുന്നു. ഒരിക്കലും തോൽക്കാൻ ഇഷ്ടപ്പെടാത്ത വ്യക്തിയാണ് മെസ്സി എന്നാണ് ഇവർ അറിയിച്ചത്.എപ്പോഴും സ്വയം വിമർശിക്കുന്ന ഒരു താരമാണ് മെസ്സി. അത്കൊണ്ട് തന്നെ പെനാൽറ്റി പാഴാക്കിയതിൽ അദ്ദേഹത്തിന് കുറ്റബോധം തോന്നുന്നുണ്ട് എന്നാണ് സ്പോർട്ടിന്റെ കണ്ടെത്തൽ. മാത്രമല്ല മത്സരശേഷം എയ്ഞ്ചൽ ഡി മരിയയും മറ്റു പിഎസ്ജി താരങ്ങളും മെസ്സിയുമായി സംസാരിച്ചിരുന്നു. പക്ഷെ അദ്ദേഹം ഒട്ടും സന്തോഷവാനായിരുന്നില്ല. മാത്രമല്ല, പലപ്പോഴും അസ്വസ്ഥനായി കാണപ്പെടുകയും ചെയ്തു. ചുരുക്കത്തിൽ പെനാൽറ്റി പാഴാക്കിയതിനെ കുറിച്ചോർത്ത്‌ മെസ്സിയുടെ മനസ്സ് പുകയുന്നുണ്ട് എന്നർത്ഥം

Leave a Reply

Your email address will not be published. Required fields are marked *