പെനാൽറ്റിയിൽ കാലിടറി മെസ്സിയും ബാഴ്സയും, കണക്കുകൾ!
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ ബാഴ്‌സ പിഎസ്ജിയോട് സമനില വഴങ്ങുകയും ഫലമായി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുകയും ചെയ്തിരുന്നു. മത്സരത്തിൽ മെസ്സി ഒരു ഗോൾ നേടിയെങ്കിലും അതിന് പിന്നാലെ ലഭിച്ച പെനാൽറ്റി താരം പാഴാക്കിയിരുന്നു.ഇതോടെ ഈ സീസണിൽ പെനാൽറ്റികൾ പാഴാക്കുന്ന ബാഴ്‌സയെയാണ് കാണാൻ സാധിക്കുന്നത്. ഈ സീസണിൽ ലഭിച്ച പെനാൽറ്റികളിൽ നാല്പത് ശതമാനവും ബാഴ്സ താരങ്ങൾ പാഴാക്കുകയാണ് ചെയ്തിട്ടുള്ളത്. പുതുതായി മെസ്സിയാണ് പെനാൽറ്റി കളഞ്ഞു കുളിച്ചത്.
Barcelona have missed 40% of their penalties this season 😬https://t.co/OnVnHvBUHa pic.twitter.com/GVQ9xMmTgy
— MARCA in English (@MARCAinENGLISH) March 11, 2021
ഈ സീസണിൽ ആകെ എല്ലാ കോമ്പിറ്റീഷനിലുമായി ലഭിച്ച 15 പെനാൽറ്റികളിൽ ആറെണ്ണവും ബാഴ്സ പാഴാക്കുകയാണ് ചെയ്തിട്ടുള്ളത്. ചാമ്പ്യൻസ് ലീഗിൽ ആകെ ഏഴ് പെനാൽറ്റികൾ ആണ് ബാഴ്‌സക്ക് ലഭിച്ചത്. ഇതിൽ നാലെണ്ണം മെസ്സി ഗോളാക്കിയപ്പോൾ ഒരെണ്ണം മെസ്സി പാഴാക്കി.അതേസമയം മാർട്ടിൻ ബ്രൈത്വെയിറ്റും ഉസ്മാൻ ഡെംബലെയും ലക്ഷ്യം കാണുകയും ചെയ്തു. അതേസമയം ലാലിഗയിൽ ലഭിച്ച ആറ് പെനാൽറ്റികളിൽ മൂന്നെണ്ണവും ബാഴ്സ പാഴാക്കുകയാണ് ചെയ്തത്.എയ്ബറിനെതിരെ ബ്രൈത്വെയിറ്റ്,വലൻസിയക്കെതിരെ മെസ്സി,റയൽ ബെറ്റിസിനെതിരെ അന്റോയിൻ ഗ്രീസ്‌മാൻ എന്നിവരാണ് പെനാൽറ്റികൾ പാഴാക്കിയത്.കോപ്പ ഡെൽ റേയിൽ ഇതിലും മോശമാണ് കാര്യങ്ങൾ. ആകെ ലഭിച്ച രണ്ട് പെനാൽറ്റികളിൽ രണ്ടും ബാഴ്സ കളഞ്ഞു കുളിക്കുകയായിരുന്നു.ഡെംബലെ, മിറലം പ്യാനിച്ച് എന്നിവരാണ് പെനാൽറ്റികൾ പാഴാക്കിയത്.
More heartbreak for Barcelona in the Champions League 💔 pic.twitter.com/jlMG1LTXle
— ESPN FC (@ESPNFC) March 10, 2021