പെനാൽറ്റികൾ പങ്കിട്ടെടുത്തത് എന്ത്കൊണ്ട്? വിശദീകരിച്ച് എംബപ്പേ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു പിഎസ്ജി ആർബി ലീപ്സിഗിനെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസ്സി ഇരട്ട ഗോളുകളും കിലിയൻ എംബപ്പേ ഒരു ഗോളും നേടി. മത്സരത്തിൽ പിഎസ്ജിക്ക് ലഭിച്ച ആദ്യ പെനാൽറ്റി എംബപ്പേ മെസ്സിയോട് എടുക്കാൻ നിർദ്ദേശിക്കുകയായിരുന്നു. അത് മെസ്സി ഗോളാക്കി മാറ്റി. പിന്നീട് ലഭിച്ച പെനാൽറ്റി എംബപ്പേ തന്നെ എടുക്കുകയായിരുന്നു. എന്നാൽ അത് ഗോളാക്കി മാറ്റാൻ എംബപ്പേക്ക് സാധിച്ചിരുന്നില്ല. രണ്ടാമത്തെ പെനാൽറ്റി മെസ്സിയുടെ നിർദേശപ്രകാരമാണ് താൻ എടുത്തത് എന്നാണ് എംബപ്പേ ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരശേഷം എംബപ്പേ പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.
Video: ‘He Wanted to Give It to Me’ – Kylian Mbappé Explains Lionel Messi Told Him to Take the Second Penalty Kick https://t.co/NLivAnzFZ5
— PSG Talk (@PSGTalk) October 19, 2021
” മെസ്സി പെനാൽറ്റി എടുത്തത് നോർമലായ ഒരു കാര്യമാണ്.തീർച്ചയായും അത് ബഹുമാനസൂചകമാണ്.ലോകത്തിലെ ഏറ്റവും മികച്ച താരം മെസ്സിയാണ്.അദ്ദേഹം ഞങ്ങളുടെ ടീമിൽ ഉള്ളത് തന്നെ ഒരു പ്രിവിലേജാണ്.അവിടെ ഒരു പെനാൽറ്റി ലഭിച്ചപ്പോൾ മെസ്സി അതെടുത്തു.രണ്ടാമത്തെ പെനാൽറ്റി ലഭിച്ചപ്പോൾ അത് മെസ്സി എനിക്ക് നൽകുകയായിരുന്നു. പക്ഷെ എനിക്കത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.മെസ്സി തന്നെയാണ് എന്നോട് ആ പെനാൽറ്റി എടുക്കാൻ ആവിശ്യപ്പെട്ടത് ” എംബപ്പേ പറഞ്ഞു.