പുറത്താവില്ലെന്നുറപ്പായിരുന്നു, സെമിഫൈനലിൽ എത്തുന്നത് മാത്രമായിരുന്നു ചിന്ത: നെയ്മർ
പിഎസ്ജി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിലെത്തുമെന്ന് തനിക്കുറപ്പായിരുന്നുവെന്ന് സൂപ്പർ താരം നെയ്മർ ജൂനിയർ. ഇന്നലെ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അറ്റലാന്റയെ 2-1 ന് കീഴടക്കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം. പിഎസ്ജി പുറത്താവുന്നതിന് കുറച്ചു ഒരിക്കലും ചിന്തിച്ചിട്ടില്ലെന്നും തങ്ങൾക്ക് സെമിഫൈനലിലെത്താൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നെയ്മർ അറിയിച്ചു. പിഎസ്ജി സെമിഫൈനലിലെത്തുമെന്ന ചിന്തയെ തടയാൻ മറ്റൊന്നിനുമാവില്ലന്ന് നെയ്മർ ജൂനിയർ ഉറപ്പ് നൽകി. ഇന്നലെ നടന്ന മത്സരത്തിൽ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നെയ്മർ ആയിരുന്നു സ്വന്തമാക്കിയിരുന്നത്. സമനില ഗോൾ നെയ്മറിന്റെ പാസിൽ നിന്നായിരുന്നു പിറന്നത്. കൂടാതെ ആദ്യപകുതിയിൽ പിഎസ്ജിയെ ഒറ്റക്ക് ചുമലിലേറ്റിയതും നെയ്മർ ജൂനിയർ ആയിരുന്നു.
Despite being minutes away from elimination at the hands of Atalanta, Neymar maintains he ‘never even thought’ about that eventuality for PSG https://t.co/WE5tfsHfB1 #Atalanta #PSG #AtalantaPSG #ATAPSG #UCL pic.twitter.com/MjDCQYj7Wt
— footballitalia (@footballitalia) August 12, 2020
” ഞാൻ ഒരിക്കലും പുറത്താവുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടേയില്ല. ഞങ്ങൾ സെമി ഫൈനലിൽ എത്തും എന്ന എന്റെ ചിന്തയെ തടയാൻ മറ്റൊന്നിനുമാവില്ല. അത് ബുദ്ധിമുട്ടേറിയ കാര്യമാണ്. ഒരുപാട് നല്ല കാര്യങ്ങൾ ഞങ്ങൾക്ക് അനുഭവിക്കേണ്ടി വന്നു. മികച്ച ഒരു സ്‌ക്വാഡ് ഞങ്ങൾക്ക് ഉണ്ടായിരുന്നു. ഞങ്ങൾ പുറത്താകും എന്ന് ചിന്തിക്കുന്നത് അസാധ്യമായ കാര്യമാണ് ” നെയ്മർ ജൂനിയർ പറഞ്ഞു. മത്സരത്തിൽ ഒരിക്കലും തന്റെ ആത്മവിശ്വാസം കൈവിടാൻ ഒരുക്കമായിരുന്നില്ല എന്നാണ് നെയ്മർ ഇതിലൂടെ അറിയിച്ചത്. മുൻപ് ബാഴ്സയിൽ കളിക്കുന്ന കാലത്ത് പറഞ്ഞ ഒരു ശതമാനം സാധ്യതയും 99 ശതമാനം വിശ്വാസവും താനിപ്പോഴും വെച്ചുപുലർത്തുന്നുണ്ടെന്നായിരുന്നു ഒരിക്കൽ കൂടി നെയ്മർ അടിവരയിട്ട് തെളിയിച്ചത്. അത്ലറ്റികോ മാഡ്രിഡ്-ലെയ്പ്സിഗ് മത്സരത്തിലെ വിജയിയെ ആയിരിക്കും നെയ്മറും സംഘവും സെമിയിൽ നേരിടേണ്ടി വരിക. പിഎസ്ജി ഫൈനലിലെത്താനാവുമെന്ന് തന്നെയാണ് ആരാധകരുടെയും പ്രതീക്ഷകൾ.
“Nothing is going to stop me from thinking we are going to the final." https://t.co/nNZBz5O60i
— Mirror Football (@MirrorFootball) August 12, 2020