പുതുചരിത്രം കുറിച്ച് വിനീഷ്യസ്, നെയ്മർ തന്നെ ഒന്നാമൻ!
ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗ് നടന്ന മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ഇറ്റാലിയൻ കരുത്തരായ നാപോളിയെ റയൽ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് പരാജയപ്പെടുത്തിയത്. സൂപ്പർ താരം വിനീഷ്യസ് ജൂനിയർ മത്സരത്തിൽ ഒരു ഗോൾ നേടിയിരുന്നു. മത്സരത്തിന്റെ 27ആം മിനിറ്റിൽ ബെല്ലിങ്ഹാമിന്റെ അസിസ്റ്റിൽ നിന്നാണ് വിനീഷ്യസ് ഗോൾ കണ്ടെത്തിയത്.
ഇതോടുകൂടി പുതിയ ഒരു റെക്കോർഡിനൊപ്പം എത്താൻ വിനീഷ്യസിന് സാധിച്ചിട്ടുണ്ട്. അതായത് ചാമ്പ്യൻസ് ലീഗിൽ 16 ഗോളുകൾ പൂർത്തിയാക്കാൻ വിനീഷ്യസിന് കഴിഞ്ഞു. റയൽ മാഡ്രിഡിന് വേണ്ടി ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ഗോളുകൾ നേടിയ ബ്രസീലിയൻ താരം എന്ന റെക്കോർഡാണ് വിനീഷ്യസ് സ്വന്തമാക്കിയിട്ടുള്ളത്. നിലവിൽ റോബർട്ടോ കാർലോസിനൊപ്പമാണ് വിനീഷ്യസ് ഈ റെക്കോർഡ് പങ്കിടുന്നത്.
🔎 Gabriel Jesus é o 2º brasileiro em atividade com mais gols marcados pela Champions League! 🎯🎯
— Sofascore Brazil (@SofascoreBR) October 3, 2023
43 – 🇧🇷 Neymar (0.53 /j)
22 – 🇧🇷 Gabriel Jesus (0.55 /j)
22 – 🇧🇷 Roberto Firmino (0.39 /j)
21 – 🇧🇷 Luiz Adriano (0.45 /j)
17 – 🇧🇷 Hulk (0.30 /j)
16 – 🇧🇷 Vinícius Júnior (0.34 /j) pic.twitter.com/bfHCV1jgde
രണ്ടുപേരും 16 ഗോളുകൾ വീതമാണ് നേടിയിട്ടുള്ളത്. ഒരു ഗോൾ കൂടി ചാമ്പ്യൻസ് ലീഗ് നേടിക്കഴിഞ്ഞാൽ ഈ റെക്കോർഡ് വിനി ഒറ്റക്ക് സ്വന്തമാക്കും. അതേസമയം ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബ്രസീലിയൻ താരം നെയ്മർ ജൂനിയറാണ്. 43 ഗോളുകളാണ് നെയ്മർ ജൂനിയർ ചാമ്പ്യൻസ് ലീഗിൽ ആകെ നേടിയിട്ടുള്ളത്. ആക്ടീവ് താരങ്ങളിലും നെയ്മർ തന്നെയാണ് ഒന്നാമത് നിൽക്കുന്നത്.
ആക്ടീവ് താരങ്ങളിൽ രണ്ടാമത് വരുന്നത് ഗബ്രിയേൽ ജീസസാണ്. ചാമ്പ്യൻസ് ലീഗിൽ 22 ഗോളുകളാണ് ജീസസ് നേടിയിരിക്കുന്നത്. 22 ഗോളുകൾ നേടിയിട്ടുള്ള ഫിർമിനോ, 21 ഗോളുകൾ നേടിയിട്ടുള്ള ലൂയിസ് അഡ്രിയാനോ, 17 ഗോളുകൾ നേടിയിട്ടുള്ള ഹൾക്ക്, 16 ഗോളുകൾ നേടിയിട്ടുള്ള വിനീഷ്യസ് എന്നിവർ തൊട്ടു പിറകിൽ വരുന്നു. അതേസമയം നെയ്മർ ജൂനിയർ ഇപ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കുന്നില്ല എന്നത് ആരാധകർക്ക് നിരാശ നൽകുന്ന കാര്യമാണ്.