പുതിയ ഒരു ടൂർണമെന്റ് കൂടി നടപ്പിലാക്കാൻ യുവേഫ!
ഒരു പുതിയ ടൂർണമെന്റ് കൂടി നടപ്പിലാക്കാനുള്ള ആലോചനയിലാണ് നിലവിൽ യുവേഫയുള്ളത്. പ്രമുഖ ഫ്രഞ്ച് മാധ്യമമായ ലെ എക്യുപെയാണ് ഇക്കാര്യമിപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. നാല് ടീമുകൾ മാറ്റുരക്കുന്ന ഒരു ടൂർണമെന്റിനാണ് യുവേഫ ഇപ്പോൾ രൂപരേഖ നൽകിക്കൊണ്ടിരിക്കുന്നത്.
2024-ൽ ഇത് ആരംഭിക്കാനാണ് യുവേഫയുടെ പദ്ധതി.2024 ലെ ചാമ്പ്യൻസ് ലീഗ് ആരംഭിക്കുന്നതിന് മുന്നേ പ്രീസീസൺ ടൂർണമെന്റായി കൊണ്ടാണ് യുവേഫ ഇത് നടപ്പിലാക്കുക.ചാമ്പ്യൻസ് ലീഗിലെ ചാമ്പ്യന്മാർ ഉൾപ്പെടെയുള്ള നാല് യൂറോപ്യൻ ടീമുകളാണ് ഈ ടൂർണമെന്റിൽ ഉണ്ടാവുക.
UEFA are set to introduce a new yearly tournament from 2024 to "open" the Champions League campaign in August, likely to be held in the USA. (L'Éq)https://t.co/0VoQnTVnfn
— Get French Football News (@GFFN) June 14, 2022
അതേസമയം ബാക്കിയുള്ള മൂന്ന് ടീമുകൾ ഏതൊക്കെയാണ് എന്നുള്ളതിൽ കൃത്യമായ വ്യക്തത വന്നിട്ടില്ല. ഈ ടൂർണമെന്റ് നടപ്പിൽ വന്നാലും യൂറോപ്യൻ സൂപ്പർ കപ്പിന് കോട്ടം തട്ടുകയില്ല. മറിച്ച് യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കൾക്ക് പകരം യുവേഫ കോൺഫറൻസ് ലീഗ് ചാമ്പ്യന്മാരും യുവേഫ യൂറോപ്പ ലീഗ് ചാമ്പ്യൻമാരും തമ്മിലാണ് സൂപ്പർ കപ്പിൽ ഏറ്റുമുട്ടുക.
2024 ലെ ചാമ്പ്യൻസ് ലീഗ് ഫോർമാറ്റിൽ യുവേഫ മാറ്റങ്ങൾ വരുത്തുന്നുണ്ട്.32 ടീമുകൾക്ക് പകരം 36 ടീമുകളായിരിക്കും മാറ്റുരക്കുക. ഏതായാലും ഈ പുതിയ ടൂർണമെന്റ് യുവേഫ ഔദ്യോഗികമായി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പക്ഷേ ബ്രോഡ്കാസ്റ്റേഴ്സിന് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയെന്ന് ലെ എക്യുപെ വ്യക്തമാക്കുന്നുണ്ട്.