പിന്തുണച്ചവർക്ക് നന്ദി, സങ്കടത്തോടെ നെയ്മർ കുറിച്ച വാക്കുകൾ ഇങ്ങനെ !

പടിക്കൽ കലമുടക്കുക എന്ന പ്രവർത്തിയാണ് ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ ഫൈനലിൽ പിഎസ്ജി ചെയ്തതെന്ന് കാര്യത്തിൽ ആർക്കും സംശയമുണ്ടാവില്ല.അനവധി ഗോളവസരങ്ങൾ ലഭിച്ചിട്ടും അത് മുതലെടുക്കാനാവാതെ കീഴടങ്ങുകയായിരുന്നു നെയ്മറും സംഘവും. 59-ആം മിനുട്ടിൽ കോമാൻ നേടിയ ഗോളിലാണ് ബയേൺ കിരീടം ചൂടിയത്. മത്സരത്തിന്റെ ആദ്യപകുതിയിൽ നെയ്മർ മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും രണ്ടാം പകുതിയിൽ തിളങ്ങാൻ താരത്തിനായില്ല. ഗോളോ അസിസ്റ്റോ നേടാൻ കഴിയാത്ത താരം ഇന്നലെ നാലു ഡ്രിബിളിംഗുകൾ പൂർത്തിയാക്കി. കൂടാതെ 19 ഗ്രൗണ്ട് ഡുവൽസിൽ 10 എണ്ണം വിജയിക്കുകയും ചെയ്തു. എന്നിരുന്നാലും മത്സരശേഷം കളത്തിന് പുറത്ത് കണ്ണീർ പൊഴിച്ച നെയ്മറെയാണ് കാണാനായത്.

തന്റെ നിരാശയും സങ്കടവും മറച്ചു വെച്ചുകൊണ്ട് പിന്തുണച്ചവർക്ക് നന്ദി അറിയിച്ചു കൊണ്ടാണ് നെയ്മർ ട്വിറ്റെർ അക്കൗണ്ടിൽ ട്വീറ്റ് ചെയ്തത്. ആ വാക്കുകൾ ഇങ്ങനെയാണ് ” തോൽവിയും സ്പോർട്സിന്റെ ഭാഗം തന്നെയാണ്. ഞങ്ങൾ കഴിയുന്ന പോലെ ശ്രമിച്ചു. അവസാനം വരെ ഞങ്ങൾ പോരാടി. നിങ്ങളുടെ ഓരോരുത്തരുടെയും ഹൃദയസ്പർശിയായ പിന്തുണക്ക് നന്ദി അറിയിക്കുന്നു. കൂടാതെ ബയേൺ മ്യൂണിക്കിന് അഭിനന്ദനങ്ങളും ” നെയ്മർ കുറിച്ചു.ഇതാദ്യമായിട്ടായിരുന്നു പിഎസ്ജി ഫൈനലിൽ എത്തിയിരുന്നത്. എന്നാൽ കിരീടം നേടികൊടുക്കാൻ നെയ്മർക്കും കൂട്ടർക്കും കിരീടം നേടികൊടുക്കാൻ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *