പിഎസ്ജി Vs റയൽ മാഡ്രിഡ്,ആരിറങ്ങും? ആര് നേടും?

യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീക്വാർട്ടറിൽ ഇന്ന് കരുത്തരുടെ പോരാട്ടമാണ് അരങ്ങേറാനിരിക്കുന്നത്. വമ്പൻമാരായ പിഎസ്ജിയും റയൽ മാഡ്രിഡുമാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30- ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചാണ് ഈയൊരു പോരാട്ടം നടക്കുക.

താരസമ്പന്നമായ ഈ മത്സരത്തിൽ ആരൊക്കെ ഇറങ്ങും എന്നുള്ളതാണ് ആരാധകർ ഉറ്റുനോക്കുന്ന കാര്യം.സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,സെർജിയോ റാമോസ്,കരിം ബെൻസിമ എന്നിവരൊക്കെ പരിക്ക് മൂലം അലയുന്നവരാണ്.ഇവരിൽ റാമോസിനെ പിഎസ്ജിക്ക് ലഭ്യമാവില്ല.നെയ്മർ പിഎസ്ജിയുടെ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല എന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.അദ്ദേഹം പകരക്കാരന്റെ രൂപത്തിൽ കളിച്ചേക്കും.അതേസമയം റയൽ നിരയിൽ കരിം ബെൻസിമ സ്റ്റാർട്ട് ചെയ്തേക്കും.ഡി മരിയ,മെസ്സി,എംബപ്പേ എന്നിവരായിരിക്കും പിഎസ്ജിയുടെ മുന്നേറ്റനിരയിൽ ഉണ്ടാവുക.

യുവേഫയുടെ ഒഫീഷ്യൽ വെബ്സൈറ്റ് നൽകിയ സാധ്യത ഇലവൻ നമുക്കൊന്ന് പരിശോധിക്കാം.

Paris: Navas; Hakimi, Marquinhos, Kimpembe, Nuno Mendes; Danilo, Paredes, Verratti; Di María, Messi, Mbappé

Out: Ramos (calf), Herrera (thigh)

Doubtful: Neymar (ankle)

Real Madrid: Courtois; Carvajal, Éder Militão, Alaba, Mendy; Kroos, Casemiro, Modrić; Asensio, Benzema, Vinícius Júnior

Out: Mariano Díaz (thigh)

Misses next match if booked: Casemiro, Mendy

ഇതൊക്കെയാണ് യുവേഫ നൽകുന്ന വിവരങ്ങൾ.

ഈ മത്സരത്തിന്റെ ഒരു പ്രവചനം കൂടി റാഫ്ടോക്സ് ഇവിടെ രേഖപ്പെടുത്തുകയാണ്.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി സമനിലയിൽ പിരിയുമെന്നാണ് റാഫ്ടോക്സിന്റെ പ്രവചനം. നിങ്ങൾക്ക് നിങ്ങളുടെ പ്രവചനങ്ങൾ രേഖപ്പെടുത്താം.

Leave a Reply

Your email address will not be published. Required fields are marked *