പിഎസ്ജി ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്താവുക തന്നെ ചെയ്യും:ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ്.

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യപാദ പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പിഎസ്ജി പരാജയപ്പെട്ടിരുന്നു.ബയേൺ മ്യൂണിക്കായിരുന്നു പിഎസ്ജിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയത്. സ്വന്തം മൈതാനത്ത് വെച്ചാണ് പരാജയപ്പെട്ടത് എന്നുള്ളത് പിഎസ്ജിക്ക് തിരിച്ചടി ഏൽപ്പിക്കുന്ന കാര്യമാണ്. മാർച്ച് എട്ടാം തിയ്യതി ബയേണിന്റെ മൈതാനത്ത് വെച്ചാണ് രണ്ടാം പാദ മത്സരം നടക്കുക.

ആ മത്സരത്തിൽ രണ്ടോ അതിലധികമോ ഗോളുകൾ നേടിക്കൊണ്ട് പിഎസ്ജിക്ക് വിജയിക്കേണ്ടതുണ്ട്. എന്നാൽ മാത്രമേ ചാമ്പ്യൻസ് ലീഗിൽ മുന്നോട്ട് പോവാൻ സാധിക്കുകയുള്ളൂ. പക്ഷേ പ്രമുഖ ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റായ ഹബീബ് ബെയെ ഈ വിഷയത്തിൽ എല്ലാ പ്രതീക്ഷകളും കൈവിട്ടിട്ടുണ്ട്.പിഎസ്ജി യുവേഫ ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്താവുക തന്നെ ചെയ്യും എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.പിഎസ്ജിയുടെ ഇപ്പോഴത്തെ മോശം പ്രകടനം തന്നെയാണ് ഇതിന്റെ കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.ഹബീബിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“പിഎസ്ജിക്ക് ഇനി ചാമ്പ്യൻസ് ലീഗിൽ സാധ്യതകൾ ഒന്നും തന്നെ അവശേഷിക്കുന്നില്ല.കിലിയൻ എംബപ്പേ ഉണ്ടായാൽ പോലും സാധ്യതകൾ ഇല്ല എന്നാണ് എനിക്കിപ്പോൾ പറയാൻ കഴിയുക.ബയേണിനെതിരെ വിജയിക്കുക എന്നുള്ളത് അസാധ്യമായ കാര്യമാണ്.പിഎസ്ജി തങ്ങളുടെ ടീമിൽ അടിമുടി മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.ഫിലോസഫി വരെ മാറ്റേണ്ടതുണ്ട്. മുമ്പ് ഉണ്ടായിരുന്ന പിഎസ്ജിയും ഇപ്പോഴത്തെ പിഎസ്ജിയും തമ്മിൽ ഒരുപാട് മാറ്റങ്ങളുണ്ട്.ഇപ്പോഴത്തെ പിഎസ്ജി മുന്നേറാൻ യാതൊരുവിധ സാധ്യതകളും ഇല്ല “ഇതാണ് ഫ്രഞ്ച് ഫുട്ബോൾ പണ്ഡിറ്റ് പറഞ്ഞിട്ടുള്ളത്.

ഈ വർഷം ഇതിനോടകം തന്നെ നിരവധി പരാജയങ്ങൾ പിഎസ്ജിക്ക് ഏൽക്കേണ്ടി വന്നിരുന്നു.മാത്രമല്ല ക്ലബ്ബിനകത്ത് തന്നെ നിരവധി പ്രശ്നങ്ങൾ ഇപ്പോൾ ഉണ്ട്. വരുന്ന സമ്മറിൽ പല പ്രധാന താരങ്ങളും ക്ലബ്ബ് വിട്ടേക്കുമെന്ന അഭ്യുഹങ്ങളും ഇപ്പോൾ സജീവമാണ്.

Leave a Reply

Your email address will not be published. Required fields are marked *