പിഎസ്ജിയെ എങ്ങനെ മറികടക്കും? പദ്ധതി വെളിപ്പെടുത്തി പെപ്!
ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ സിറ്റി ഇന്ന് പിഎസ്ജിയെ നേരിടുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് സിറ്റിയുടെ മൈതാനത്ത് വെച്ചാണ് മത്സരം നടക്കുക. ആദ്യപാദത്തിൽ പാരീസിൽ വെച്ച് 2-1 ന്റെ വിജയം നേടിയതിന്റെ തികഞ്ഞ ആത്മവിശ്വാസത്തിലാണ് സിറ്റിയുള്ളത്. എന്നാൽ ഈ രണ്ടാം പാദമത്സരത്തിലും ആക്രമിച്ച് കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പെപ് ഗ്വാർഡിയോള. ലീഡ് ഉണ്ടെന്ന് കരുതി പ്രതിരോധത്തിലൂന്നി കളിക്കില്ലെന്നും ആക്രമിച്ച് കളിക്കാനും അതുവഴി ഗോളുകൾ നേടാനുമാണ് തങ്ങളുടെ പദ്ധതി എന്നാണ് പെപ് വെളിപ്പെടുത്തിയിരിക്കുന്നത്. മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സിറ്റി പരിശീലകൻ.
Pep just LOVES midfielders.#MCFChttps://t.co/wn0NXI7HB2
— Stuart Brennan (@StuBrennanMEN) April 30, 2021
” ഞാൻ ടീം അംഗങ്ങളുമായി സംസാരിച്ചിരുന്നു. പിഎസ്ജിയെ കുറിച്ചല്ല, മറിച്ച് ഞങ്ങളെ കുറിച്ച് തന്നെയാണ് ഞങ്ങൾ സംസാരിച്ചത്.പിഎസ്ജി ഏറ്റവും അപകടകാരികളായ ടീമാണ് എന്ന് ഞങ്ങൾക്കറിയാം.അവരുടെ പക്കൽ നല്ലൊരു പരിശീലകനുണ്ട്. അപ്രതീക്ഷിതമായി കാര്യങ്ങൾ ചെയ്യാനുള്ള കരുത്തുള്ള ടീമാണ് പിഎസ്ജി.പക്ഷെ ഞങ്ങൾ ഞങ്ങളുടേതായ രീതിയിൽ കളിക്കും.ആക്രമിച്ച് കളിക്കാനും ഗോളുകൾ നേടാനുമാണ് ഞങ്ങൾ തീരുമാനിച്ചിരിക്കുന്നത്. ലീഡ് കാരണം ഞങ്ങൾ പ്രതിരോധത്തിലൂന്നി കൊണ്ട് കളിക്കില്ല.ക്ഷമയോടെ കാര്യങ്ങളെ കൈകാര്യം ചെയ്യും.താരങ്ങൾ എല്ലാം തന്നെ നല്ല രീതിയിൽ പരിശീലനം നടത്തിയിട്ടുണ്ട്.ആശങ്കപ്പെടുത്തുന്ന കാര്യമുണ്ട് എന്നറിയാം. ഫൈനലിനെക്കാൾ വലിയ പോരാട്ടമാണ് ഞങ്ങളെ കാത്തിരിക്കുന്നത്.നിലവിൽ ഞങ്ങളുടെ ലക്ഷ്യം ഫൈനലിൽ എത്തുക എന്നുള്ളതാണ് ” പെപ് പറഞ്ഞു.
Neymar: I’ll die on the pitch to beat Manchester City https://t.co/wxhnBbDSYs
— TODAY (@todayng) May 3, 2021