പിഎസ്ജിയുള്ള ഉള്ളംകയ്യിലാണ് യുവേഫ : രൂക്ഷവിമർശനവുമായി നാപോളി പ്രസിഡന്റ്‌!

ഫുട്ബോൾ ലോകത്തെ വമ്പൻ ശക്തികളിലൊന്നായി വളരാൻ വളരെ ചുരുങ്ങിയ കാലം കൊണ്ട് പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒരുപിടി സൂപ്പർ താരങ്ങൾ ഉള്ള പിഎസ്ജിയിപ്പോൾ ലോകത്തിലെ ഏറ്റവും മൂല്യം കൂടിയ ക്ലബുകളിൽ ഒന്നാണ്. എന്നാൽ പിഎസ്ജിയെ യുവേഫ കയ്യയച്ചു സഹായിക്കുന്നുണ്ട് എന്നുള്ള ആരോപണം വളരെ ശക്തമാണ്.

ഇപ്പോഴിതാ പിഎസ്ജിയുടെ ആധിപത്യത്തിനെതിരെയും യുവേഫക്കെതിരെയും രൂക്ഷവിമർശനങ്ങൾ ഉയർത്തി കൊണ്ട് രംഗത്ത് വന്നിരിക്കുകയാണിപ്പോൾ നാപോളി പ്രസിഡന്റായ ലോറെന്റിസ്. പിഎസ്ജിയുടെ ഉള്ളം കയ്യിലാണ് യുവേഫ ഇപ്പോൾ ഉള്ളത് എന്നാണ് ഇദ്ദേഹം വിമർശനം ഉന്നയിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന്റെ വാക്കുകൾ ഗെറ്റ് ഫ്രഞ്ച് ഫുട്ബോൾ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത് എങ്ങനെയാണ്.

“എല്ലാവരും ഒരുമിച്ചാണ് യൂറോപ്യൻ അസോസിയേഷൻ ഓഫ് ക്ലബ്സ് രൂപീകരിച്ചത്.എന്നാൽ അതിപ്പോൾ ഖത്തറികളുടെ പിടിയിലാണ്. യുവേഫയും പ്രസിഡന്റ്‌ ആയ സെഫറിനും പിഎസ്ജി പ്രസിഡന്റ്‌ നാസർ അൽ ഖലീഫിയുടെ ഉള്ളം കയ്യിലാണ്.അവർ ഖത്തറിനെ വളരെയധികം ഇഷ്ടപ്പെടുന്നു.അവർ വളരെ ശക്തവും സമർത്ഥരുമാണ്. യുവേഫയുടെ പ്രവർത്തന രീതികൾ കർക്കശവും ഒരുപാട് ഊർജ്ജവും ചിലവഴിക്കുന്നതാണ്.പക്ഷേ യുവഫയാണ് വളരെയധികം സമ്പന്നരായത്. അത് എങ്ങനെയാണ് എന്നുള്ള കാര്യം എനിക്ക് മനസ്സിലാവുന്നില്ല “ലോറന്റീസ് പറഞ്ഞു.

മുമ്പും ഇത്തരത്തിലുള്ള വിമർശനങ്ങൾ പിഎസ്ജിക്കും യുവേഫക്കും ഏൽക്കേണ്ടി വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *