നെയ്മർ സെലിബ്രേഷൻ നടത്തി,PSG അൾട്രാസിന് കണക്കിന് കൊടുത്ത് റാഫീഞ്ഞ

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ ബാഴ്സലോണക്ക് സാധിച്ചിരുന്നു.പിഎസ്ജിയെ അവരുടെ മൈതാനമായ പാർക്ക് ഡെസ് പ്രിൻസസിൽ വെച്ചു കൊണ്ടാണ് ബാഴ്സ പരാജയപ്പെടുത്തിയത്.രണ്ടിനെതിരെ 3 ഗോളുകൾക്കാണ് ഈ മത്സരത്തിൽ ബാഴ്സലോണ വിജയിച്ചിട്ടുള്ളത്. ബ്രസീലിയൻ സൂപ്പർ താരം റാഫീഞ്ഞയുടെ ഇരട്ട ഗോളുകളാണ് ബാഴ്സക്ക് ഈ വിജയം സമ്മാനിച്ചിട്ടുള്ളത്.

പിഎസ്ജിയുടെ മൈതാനത്ത് വലിയ ശബ്ദ കോലാഹലങ്ങളായിരുന്നു അവരുടെ ആരാധക കൂട്ടമായ അൾട്രാസ്‌ ഉണ്ടാക്കിയിരുന്നത്. നേരത്തെ നെയ്മർ പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന അവസാന നാളുകളിൽ ഇവർ നെയ്മറെ കൂവി അധിക്ഷേപിച്ചിരുന്നു. എന്നാൽ അവർക്കുള്ള മറുപടി ഇന്നലെ നെയ്മറുടെ ബ്രസീലിയൻ സഹതാരമായ റാഫീഞ്ഞ നൽകിയിട്ടുണ്ട്. അതായത് അദ്ദേഹം ഗോൾ നേടിയപ്പോൾ നെയ്മറുടെ സെലിബ്രേഷനാണ് നടത്തിയിട്ടുള്ളത്.

പിഎസ്ജിക്കും അവരുടെ ആരാധകർക്കുമുള്ള മറുപടിയാണ് ഇതെന്നാണ് വിലയിരുത്തൽ.കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ വിൻഡോയിലായിരുന്നു നെയ്മർ ക്ലബ്ബ് വിടേണ്ടിവന്നത്. ഏതായാലും അദ്ദേഹത്തിന്റെ സെലിബ്രേഷൻ ഇപ്പോൾ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *