നെയ്മർ ബാഴ്‌സക്കെതിരെ കളിച്ചേക്കും, പക്ഷെ ആദ്യ ഇലവനിൽ ഉണ്ടായേക്കില്ല!

പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയറുടെ മടങ്ങിവരവിനുള്ള കാത്തിരിപ്പിലാണ് താരത്തിന്റെ ആരാധകർ എല്ലാവരും. തന്റെ മുൻ ക്ലബായ ബാഴ്സക്കെതിരെ നെയ്മർ മടങ്ങിയെത്തിയെക്കുമെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. താരം പരിക്കിൽ നിന്നും മുക്തനായിട്ടുണ്ട്. പക്ഷെ താരത്തിന്റെ കാര്യത്തിൽ ഒരു റിസ്ക്ക് എടുക്കാൻ പരിശീലകൻ പോച്ചെട്ടിനോ തയ്യാറായേക്കില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ ചൂണ്ടികാണിക്കുന്നത്. സ്പാനിഷ് മാധ്യമമായ ഡയാറിയോ എഎസ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതായത് താരത്തെ ബാഴ്‌സക്കെതിരെയുള്ള ആദ്യ ഇലവനിൽ പോച്ചെട്ടിനോ ഉൾപ്പെടുത്തിയേക്കില്ല. മറിച്ച് പകരക്കാരനായാണ് നെയ്മറെ പോച്ചെട്ടിനോ പരിഗണിക്കുക.

രണ്ടാം പകുതിയിലായിരിക്കും നെയ്മർ പകരക്കാരന്റെ രൂപത്തിൽ കളത്തിലിറങ്ങുക. സ്വന്തം മൈതാനത്ത് വെച്ച് നടക്കുന്ന മത്സരത്തിൽ കാര്യങ്ങൾ എല്ലാം തന്നെ പിഎസ്ജിക്ക് അനുകൂലമാണ്. ആദ്യപാദത്തിൽ 4-1 എന്ന സ്കോറിനാണ് പിഎസ്ജി ബാഴ്സയെ തകർത്തു വിട്ടത്. അത്കൊണ്ട് തന്നെ ഇനി അനായാസം മുന്നേറാമെന്ന കണക്കുകൂട്ടലിലാണ് പിഎസ്ജി. അതേസമയം സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ ആദ്യഇലവനിൽ ഇടം പിടിച്ചേക്കും. കൂടാതെ കിലിയൻ എംബാപ്പെയും മാർക്കോ വെറാറ്റിയും ഇടം കണ്ടെത്തും. സൂപ്പർ താരങ്ങൾ ഇറങ്ങുമ്പോൾ ഒരിക്കൽ കൂടി ബാഴ്സയെ പരാജയപ്പെടുത്താമെന്ന പ്രതീക്ഷയിലാണ് പിഎസ്ജി.

Leave a Reply

Your email address will not be published. Required fields are marked *