നെയ്മർ ബാഴ്‌സക്കെതിരെ കളിക്കുമോ? മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ട് പിഎസ്ജി!

ഇന്ന് ലീഗ് വണ്ണിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി ബോർഡെക്സിനെതിരെയാണ് കളിക്കുന്നത്. ഈ മത്സരത്തിന് മുന്നോടിയായി തങ്ങളുടെ സൂപ്പർ താരങ്ങളുടെ മെഡിക്കൽ റിപ്പോർട്ട്‌ പുറത്ത് വിട്ടിരിക്കുകയാണ് പിഎസ്ജി. നെയ്മറുൾപ്പെടുന്ന താരനിരയുടെ മെഡിക്കൽ റിപ്പോർട്ട്‌ ആണ് ഇപ്പോൾ പുറത്ത് വിട്ടിട്ടുള്ളത്. ആരാധകർക്ക് പ്രതീക്ഷ നൽകുന്ന റിപ്പോർട്ട്‌ ആണ് നെയ്മറുടേത്. നെയ്മർ പരിക്കിൽ നിന്നും മുക്തി പ്രാപിച്ചു വരുന്നു എന്നാണ് പിഎസ്ജി അറിയിക്കുന്നത്. വ്യക്തിഗത പരിശീലനമാണ് താരം ഇപ്പോൾ നടത്തുന്നത്. എന്നാൽ ബാഴ്സക്കെതിരെ കളിക്കുമോ എന്നുറപ്പിച്ച് പറയാൻ സാധിക്കില്ല. ഈ ആഴ്ച്ചക്ക് ശേഷം താരത്തെ പരിശോധനക്ക് വിധേയമാക്കി പുരോഗതി വിലയിരുത്തും.

അതിന് ശേഷമാണ് താരത്തെ കളിപ്പിക്കുമോ ഇല്ലയോ എന്നുള്ളത് പിഎസ്ജി വ്യക്തമാക്കുകയൊള്ളൂ. ഏതായാലും നെയ്മർ കളിക്കാനുള്ള സാധ്യതകൾ ഉണ്ടെന്ന് ഈ മെഡിക്കൽ റിപ്പോർട്ടിനെ ഉദ്ധരിച്ചു കൊണ്ട് മാർക്ക റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്. അതേസമയം സൂപ്പർ താരം എയ്ഞ്ചൽ ഡി മരിയ പരിക്കിൽ മുക്തി പ്രാപിക്കുന്നുണ്ട്. പക്ഷെ ഇന്നത്തെ മത്സരത്തിൽ കളിച്ചേക്കില്ല. അതേസമയം സൂപ്പർ താരം കിലിയൻ എംബാപ്പെക്ക് സസ്പെൻഷനാണ്. താരത്തിനും ഇന്ന് ബോർഡെക്‌സിനെതിരെ കളിക്കാൻ സാധിക്കില്ല.കൂടാതെ ലിയാൻഡ്രോ പരേഡസ്, മൗറോ ഇകാർഡി എന്നിവരെ ഇന്നത്തെ മത്സരത്തിന് ലഭ്യമായിരിക്കുമെന്ന് പിഎസ്ജി അറിയിച്ചിട്ടുണ്ട്.വെറാറ്റി, ബെർണാട്ട്, ഫ്ലോറെൻസി എന്നിവർ പരിക്കിൽ നിന്നും മുക്തരായി വരുന്നേയൊള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *