നെയ്മർ ഇല്ലാത്തത് വലിയ തിരിച്ചടിയാണ് :മുൻ പിഎസ്ജി താരം പറയുന്നു!

കഴിഞ്ഞ ഫ്രഞ്ച് ലീഗ് മത്സരത്തിലാണ് സൂപ്പർ താരം നെയ്മർ ജൂനിയർ പരിക്കേറ്റുകൊണ്ട് പുറത്ത് പോകേണ്ടിവന്നത്.നെയ്മർക്ക് വലിയ ഒരു വിശ്രമം ആവശ്യമാണ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനർത്ഥം ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ പ്രീ ക്വാർട്ടർ മത്സരം നെയ്മർ കളിക്കാനുള്ള വളരെയധികം കുറവാണ് എന്നുള്ളതാണ്.ബയേണിനെ പരാജയപ്പെടുത്തുക എന്നുള്ളത് പിഎസ്ജിക്ക് നിർണായകമായ ഒരു മത്സരമാണത്.

പിഎസ്ജി ഇതിഹാസമായ പൗലേറ്റ ഈ വിഷയത്തിൽ തന്റെ അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതായത് നെയ്മർ ജൂനിയർ ബയേണിനെതിരെ ഇല്ലാത്തത് വളരെ വലിയ തിരിച്ചടിയാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.അതിന് കാരണമായി കൊണ്ട് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത് നെയ്മർ വ്യത്യസ്തതകൾ സൃഷ്ടിക്കാൻ കെൽപ്പുള്ള താരമാണ് എന്നതാണ്.AS എന്ന മാധ്യമത്തോട് സംസാരിക്കുകയായിരുന്നു പൗലേറ്റ.

” നെയ്മർ ജൂനിയർ ചാമ്പ്യൻസ് ലീഗ് മത്സരത്തിന് ഇല്ല എന്നുള്ളത് വളരെ തിരിച്ചടി ഏൽപ്പിക്കുന്ന ഒരു കാര്യമാണ്.എന്തെന്നാൽ നെയ്മർ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനായ ഒരു താരമാണ്.മത്സരത്തിൽ വ്യത്യസ്തതകൾ സൃഷ്ടിക്കാൻ നെയ്മർക്ക് കഴിയും.നെയ്മർ ഒരു അത്ഭുത പ്രതിഭാസമാണ്.പക്ഷേ മറ്റുള്ള താരങ്ങൾ അവിടെയുണ്ട്. അവർക്ക് തങ്ങളുടെ പ്രതിഭ തെളിയിക്കാനുള്ള ഒരു അവസരം കൂടിയാണിത് ” പൗലേറ്റ പറഞ്ഞു.

ലയണൽ മെസ്സിയും കിലിയൻ എംബപ്പേയും തന്നെയാവും മത്സരത്തിൽ പിഎസ്ജിയുടെ പ്രധാനപ്പെട്ട താരങ്ങൾ. നെയ്മറുടെ സ്ഥാനത്ത് ഹ്യൂഗോ എകിറ്റിക്കെ വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *