നെയ്മർ,സുവാരസ്..!ഹാലന്റിന്റെ തേരോട്ടം തുടരുന്നു.
ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബയേണും മാഞ്ചസ്റ്റർ സിറ്റിയും സമനില വഴങ്ങുകയാണ് ചെയ്തത്.ഇരു ടീമുകളും ഓരോ ഗോളുകൾ വീതം നേടി കൊണ്ട് പിരിയുകയായിരുന്നു. പക്ഷേ അഗ്രിഗേറ്റിൽ 4-1 ന്റെ വിജയം നേടിയ മാഞ്ചസ്റ്റർ സിറ്റി സെമിയിൽ പ്രവേശിക്കുകയും ചെയ്തു.
ഇന്നലത്തെ മത്സരത്തിൽ പെനാൽറ്റി പാഴാക്കിയെങ്കിലും സിറ്റിക്ക് വേണ്ടി ഒരു ഗോൾ കണ്ടെത്താൻ ഹാലന്റിന് സാധിച്ചിരുന്നു.ഡി ബ്രൂയിനയുടെ അസിസ്റ്റിൽ നിന്നായിരുന്നു ഹാലന്റ് ഗോൾ നേടിയിരുന്നത്. ആദ്യ പാദ മത്സരത്തിലും ബയേണിനെതിരെ ഹാലന്റ് വലകുലുക്കിയിരുന്നു.
Haaland has as many career UCL KO stage goals (13) as Luis Suárez and Neymar 🤯
— ESPN FC (@ESPNFC) April 19, 2023
He's only 22 👶 pic.twitter.com/DqlkIL7xlP
ഇതോടുകൂടി യുവേഫ ചാമ്പ്യൻസ് ലീഗിന്റെ നോക്കോ ട്ട് സ്റ്റേജുകളിൽ 13 ഗോളുകൾ പൂർത്തിയാക്കാൻ ഹാലന്റിന് സാധിച്ചിട്ടുണ്ട്.സൂപ്പർ താരങ്ങളായ നെയ്മർ ജൂനിയർ,ലൂയിസ് സുവാരസ് എന്നിവർ ഇതുവരെ 13 ചാമ്പ്യൻസ് ലീഗ് നോക്കോട്ട് സ്റ്റേജ് ഗോളുകളാണ് നേടിയിട്ടുള്ളത്.അവർക്കൊപ്പം ഈ സിറ്റി സൂപ്പർ എത്തിക്കഴിഞ്ഞു. കേവലം ഇരുപത്തിരണ്ടാമത്തെ വയസ്സിൽ തന്നെ അദ്ദേഹം എത്തിക്കഴിഞ്ഞു എന്നുള്ളതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
ചാമ്പ്യൻസ് ലീഗിന്റെ ചരിത്രത്തിൽ നോക്കോട്ട് സ്റ്റേജിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തന്നെയാണ്. പക്ഷേ അദ്ദേഹത്തെ മറികടക്കണമെങ്കിൽ ഹാലന്റ് ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്.