നെയ്മർക്ക് പരിക്ക്, ബാഴ്‌സയെ നേരിടാനൊരുങ്ങുന്ന പിഎസ്ജിക്ക് ആശങ്ക!

ഇന്നലെ കോപ്പ ഡി ഫ്രാൻസിൽ നടന്ന മത്സരത്തിൽ കരുത്തരായ പിഎസ്ജി വിജയിച്ചു കയറിയിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് പിഎസ്ജി എതിരാളികളായ കാനിനെ തകർത്തു വിട്ടത്. മോയ്സെ കീനാണ് പിഎസ്ജിയുടെ വിജയഗോൾ നേടിയത്.മത്സരത്തിന്റെ നാല്പത്തിയൊമ്പതാം മിനുട്ടിലാണ് കീൻ പിഎസ്ജിയുടെ ഗോൾ നേടിയത്. എന്നാൽ ഈ മത്സരം പി എസ്ജിക്ക് കനത്ത തിരിച്ചടിയേൽപ്പിച്ചിരിക്കുകയാണിപ്പോൾ. സൂപ്പർ താരം നെയ്മർ ജൂനിയർക്കേറ്റ പരിക്കാണ് പിഎസ്ജിയെയും ആരാധകരെയും ആശങ്കയിലാഴ്ത്തിയിരിക്കുന്നത്.

മത്സരത്തിന്റെ അറുപതാം മിനിറ്റിലാണ് നെയ്മർക്ക് പരിക്കേൽക്കുന്നത്. തുടർന്ന് താരത്തെ പിൻവലിച്ച് പോച്ചെട്ടിനോ എംബാപ്പെയെ ഇറക്കുകയും ചെയ്തു. ഒടുവിലെ റിപ്പോർട്ടുകൾ പ്രകാരം താരത്തിന് അഡക്റ്റർ ഇഞ്ചുറി രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ താരത്തിന്റെ പരിക്കിന്റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഒന്നും തന്നെ ലഭ്യമായിട്ടില്ല. ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ പോരാട്ടത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നെയ്മർക്ക് പരിക്കേറ്റത് പിഎസ്ജിക്ക് ആശങ്കയാണ് സമ്മാനിച്ചിരിക്കുന്നത്.ഫെബ്രുവരി പതിനേഴാം തിയ്യതി ബാഴ്സയെയാണ് പിഎസ്ജി പ്രീ കക്വാർട്ടറിൽ നേരിടുന്നത്. ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം. ഇത്തരമൊരു നിർണായകമത്സരത്തിൽ നെയ്മർ ഇല്ല എന്നുണ്ടെങ്കിൽ അത് പിഎസ്ജിക്ക് തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല. താരത്തിന് കളിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *