നെയ്മർക്ക് ചാമ്പ്യൻസ് ലീഗ് ഫൈനൽ നഷ്ടമാവുമോ? സാധ്യതകൾ ഇങ്ങനെ !

പിഎസ്ജി സൂപ്പർ താരം നെയ്മർ ജൂനിയർക്ക് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ നഷ്ടമായേക്കാൻ ചെറിയ സാധ്യതകൾ എന്ന് റിപ്പോർട്ടുകൾ. ഇന്നലെ നടന്ന മത്സരത്തിൽ യുവേഫയുടെ നിയമം ലംഘിച്ചതാണ് നെയ്മർക്ക് ഇപ്പോൾ തിരിച്ചടിയാവാൻ കാരണം. ഇന്നലെ ആർബി ലീപ്സിഗിനെതിരെ വിജയിച്ചതിനു ശേഷം നെയ്മർ തന്റെ ജേഴ്സി ലീപ്സിഗ് താരം ഹാൽസ്റ്റെൻബർഗിന് കൈമാറുകയായിരുന്നു. താരം ആവിശ്യപ്പെട്ടതിനെ തുടർന്നാണ് നെയ്മർ തന്റെ ജേഴ്‌സി കൈമാറിയത്. എന്നാൽ യുവേഫയുടെ കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നത് കാരണം താരങ്ങൾ തമ്മിൽ ജേഴ്സി കൈമാറാൻ പാടില്ല. ഇക്കാര്യം കർശനമായി നിരോധിച്ചതാണ് എന്നത് മുൻപ് തന്നെ യുവേഫ അറിയിച്ചിരുന്നു. എന്നാൽ ഈ നിയമമാണ് നെയ്മറും ഹാൽസ്റ്റൻബർഗും ലംഘിച്ചത്.

പക്ഷെ ഫൈനലിൽ നിന്നും ബാൻ ലഭിക്കാനുള്ള സാധ്യതകൾ കുറവ് തന്നെയാണ്. എന്തെന്നാൽ ഈ റൂൾ തെറ്റിച്ചാൽ എന്താണ് ശിക്ഷയെന്ന് യുവേഫ വ്യക്തമായി വിശദീകരിച്ചിട്ടില്ല. താരത്തിനെതിരെ അച്ചടക്കനടപടി ഉണ്ടാവുമെന്ന് ഉറപ്പാണ്. പക്ഷെ അത് ഏത് തരത്തിലുള്ളത് ആയിരിക്കും എന്നാണ് ആരാധകർ നോക്കുന്നത്. 12 ദിവസം ക്വാറന്റൈനിൽ പോവേണ്ടി വരുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഏതായാലും അഞ്ച് ദിവസങ്ങൾ മാത്രമാണ് ഇനി ഫൈനലിന് ബാക്കിയുള്ളത്. യുവേഫ എന്ത് നടപടിയാണ് കൈക്കൊള്ളുക എന്ന കാത്തിരിപ്പിലാണ് ആരാധകർ. നെയ്മറെ മത്സരത്തിൽ നിന്നും ബാൻ ചെയ്താൽ അത് പിഎസ്ജി വമ്പൻ തിരിച്ചടി ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. ലിയോൺ vs ബയേൺ മത്സരത്തിലെ വിജയികൾ ആണ് പിഎസ്ജിയെ ഫൈനലിൽ നേരിടുക.

Leave a Reply

Your email address will not be published. Required fields are marked *