നെയ്മർക്കും കൂട്ടർക്കും പാരയായത് റാഷ്ഫോർഡ് തന്നെ, മത്സരത്തിലെ പ്ലയെർ റേറ്റിംഗ് ഇങ്ങനെ !

പ്രതികാരം ലക്ഷ്യമിട്ടിറങ്ങിയ നെയ്മർക്കും കൂട്ടർക്കും ഒരിക്കൽ കൂടി സ്വന്തം മൈതാനത്ത് മാഞ്ചസ്റ്റർ യുണൈറ്റഡിന് മുമ്പിൽ അടിതെറ്റുന്നതാണ് കണ്ടത്. മത്സരം സമനിലയിലേക്ക് നീങ്ങികൊണ്ടിരിക്കെ മാർക്കസ് റാഷ്ഫോർഡ് ഒരിക്കൽ കൂടി പിഎസ്ജിക്ക് മുമ്പിൽ ദുസ്വപ്നമായി അവതരിക്കുകയായിരുന്നു. മത്സരത്തിന്റെ എൺപത്തിയേഴാം മിനുട്ടിലാണ് റാഷ്ഫോർഡ് നേടിയ ഗോളാണ് ഇടിത്തീ പോലെ പിഎസ്ജിക്ക് മേൽ ചെന്ന് പതിച്ചത്. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസിന്റെ പെനാൽറ്റിയിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ 55-ആം മിനുട്ടിൽ ആന്റണി മാർഷ്യൽ സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം കലാശിക്കുമെന്ന് തോന്നിച്ചു. എന്നാൽ പിന്നീട് റാഷ്ഫോർഡിന്റെ ഗോൾ പിറന്നത്. ഇരുടീമുകളും ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. മത്സരത്തിന്റെ തുടക്കത്തിൽ ഗോൾകീപ്പർ ഡിഹിയ നടത്തിയ ഉജ്ജ്വലസേവുകളാണ് യുണൈറ്റഡിന് തുണയായത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് റാഷ്ഫോർഡ് തന്നെയാണ്. ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം എട്ടാണ് താരത്തിന്റെ റേറ്റിംഗ്. മത്സരത്തിലെ പ്ലയെർ റേറ്റിംഗ് താഴെ നൽകുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് : 6.92
റാഷ്ഫോർഡ് : 8.0
മാർഷ്യൽ : 6.6
ബ്രൂണോ : 7.8
വാൻ ബിസാക്ക : 7.4
മക്ടോമിനി : 7.3
ഫ്രെഡ് : 7.3
ടെല്ലസ് : 6.5
ടുവാൻസെബെ : 6.5
ലിന്റോൾഫ് : 6.8
ഷോ : 6.7
ഡിഹിയ : 7.7
ജെയിംസ് : 6.0-സബ്
ബീക്ക് : 6.0-സബ്
പോഗ്ബ : 6.4-സബ്

പിഎസ്ജി : 6.46
നെയ്മർ : 6.8
എംബാപ്പെ : 7.1
മരിയ : 6.7
ഗയെ : 5.9
പെരേര : 6.9
ഹെരേര : 6.8
കുർസാവ : 7.0
കിപ്പമ്പേ : 5.9
ഡയാലോ : 7.3
ഫ്ലോറെൻസി : 6.2
നവാസ് : 6.7
സറാബിയ : 6.0-സബ്
ബക്കർ : 6.0-സബ്
കീൻ : 5.8-സബ്
ഡാഗ്ബ : 6.0-സബ്
റഫീഞ്ഞ : 6.2-സബ്

Leave a Reply

Your email address will not be published. Required fields are marked *