നെയ്മറെ പോലെയുള്ള താരങ്ങൾക്ക് കൂടുതൽ പ്രൊട്ടക്ഷൻ നൽകണമെന്ന് കൂമാൻ!
യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്ന് വമ്പൻ പോരാട്ടമാണ് നടക്കാനിരിക്കുന്നത്.സ്പാനിഷ് ഭീമൻമാരായ എഫ്സി ബാഴ്സലോണ ഫ്രഞ്ച് കരുത്തരായ പിഎസ്ജിയുമായാണ് കൊമ്പുകോർക്കുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30-നാണ് മത്സരം അരങ്ങേറുക. ബാഴ്സയുടെ മൈതാനത്ത് വെച്ചാണ് ഈ പോരാട്ടം നടക്കുക. എന്നാൽ സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവം പിഎസ്ജിക്കേറ്റ തിരിച്ചടിയാണ്. കാനിനെതിരെയുള്ള മത്സരത്തിലായിരുന്നു നെയ്മർ പരിക്കേറ്റത്. തുടർന്ന് താരത്തിന് കളിക്കാൻ സാധിക്കില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഏതായാലും നെയ്മറെ പോലെയുള്ള താരങ്ങളെ റഫറിമാർ കൂടുതൽ പ്രൊട്ടക്റ്റ് ചെയ്യണമെന്ന ആവിശ്യമുയർത്തിയിരിക്കുകയാണ് ബാഴ്സ പരിശീലകൻ കൂമാൻ. ഇന്നലെ നടന്ന പത്രസമ്മേളനത്തിൽ നെയ്മറുടെ ഇഞ്ചുറിയെ കുറിച്ച് ചോദിച്ചപ്പോഴാണ് കൂമാൻ ഇതേപറ്റി പറഞ്ഞത്.
Koeman has called for more protection for players like Neymar
— MARCA in English (@MARCAinENGLISH) February 15, 2021
👉 https://t.co/kQHWXGI1AZ pic.twitter.com/Lxb90y75Hf
” ഇത്തരം താരങ്ങളെ പ്രൊട്ടക്റ്റ് ചെയ്യേണ്ടതുണ്ട്.നെയ്മർ, മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ പോലെയുള്ള താരങ്ങളെയാണ് പ്രൊട്ടക്റ്റ് ചെയ്യേണ്ടത്.കാരണം ഇവർ നമ്മെ ആസ്വദിപ്പിക്കുന്ന താരങ്ങളാണ്.റഫറിമാർ അവരെ സംരക്ഷിക്കേണ്ടതുണ്ട്.അത് സ്പോർട്ടിന്റെ ഭാഗമാക്കണം ” കൂമാൻ പറഞ്ഞു.അതേസമയം ഇന്നത്തെ മത്സരത്തിൽ ജെറാർഡ് പിക്വേ കളിക്കാൻ സാധ്യതയുണ്ടെന്നും കൂമാൻ അറിയിച്ചു. താരം ഓക്കേയാണെന്നും എന്നാൽ ഒരു ദിവസത്തിന് ശേഷം മാത്രമേ താരത്തിന്റെ കാര്യത്തിൽ തീരുമാനം കൈക്കൊള്ളുകയൊള്ളൂ എന്നും കൂമാൻ അറിയിച്ചു.
❝We can beat [anyone].❞
— FC Barcelona (@FCBarcelona) February 15, 2021
— @RonaldKoeman pic.twitter.com/coTlFNkokx