നെയ്മറെ നന്നായിയറിയാം, പിഎസ്ജിക്കെതിരെയുള്ള മത്സരം കഠിനമായിരിക്കും : പിക്വേ !
യുവേഫ ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ ആരാധകർ ഏറ്റവും കൂടുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന പോരാട്ടമാണ് ബാഴ്‌സ-പിഎസ്ജി പോരാട്ടം. സുപ്പർ താരങ്ങളായ ലയണൽ മെസ്സിയും നെയ്മർ ജൂനിയറും പരസ്പരം ഏറ്റുമുട്ടുന്നു എന്നുള്ളതാണ് ഈ മത്സരത്തിന്റെ പ്രധാനആകർഷണം. 2017-ൽ ബാഴ്സ വിട്ട നെയ്മർ ഇതാദ്യമായാണ് ബാഴ്സക്കെതിരെ കളത്തിലിറങ്ങാനിരിക്കുന്നത്. അന്ന് പിഎസ്ജിയെ 6-1 ന് തകർക്കുന്നതിൽ നിർണായകപങ്ക് വഹിച്ച നെയ്മർ ഇത്തവണ പിഎസ്ജിക്കൊപ്പമാണ്. അത്കൊണ്ട് തന്നെ മത്സരം കഠിനമായിരിക്കുമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ബാഴ്‌സ സൂപ്പർ താരം ജെറാർഡ് പിക്വേ. കഴിഞ്ഞ ദിവസം മുണ്ടോ ഡിപോർട്ടിവോക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിലവിൽ പരിക്ക് മൂലം വിശ്രമത്തിലാണ് പിക്വേ. തന്റെ പരിക്കിനെ കുറിച്ചുള്ള വിശദീകരണങ്ങളും പിക്വേ അഭിമുഖത്തിൽ നൽകി.
🤔 Un poil inquiet le défenseur espagnol avant les retrouvailles avec son ancien coéquipier ? https://t.co/fsftR1QPFk
— RMC Sport (@RMCsport) December 18, 2020
” പിഎസ്ജിക്കെതിരെയുള്ള മത്സരം കഠിനമാവുമെന്നുറപ്പാണ്. എനിക്ക് നെയ്മറെ നന്നായി അറിയാം. മത്സരത്തിന് ഇനിയും രണ്ട് മാസങ്ങൾ ഉണ്ട്. അതിനാൽ തന്നെ കാര്യങ്ങൾ മാറിമറിഞ്ഞേക്കാം. പക്ഷെ കാണുന്നവർ ഒരു മികച്ച അനുഭവമാവും ആ മത്സരം എന്ന കാര്യത്തിൽ സംശയമില്ല ” പിക്വേ പറഞ്ഞു. നിലവിൽ താരം വലതുകാൽമുട്ടിന് പരിക്കേറ്റ് കൊണ്ട് വിശ്രമത്തിലാണ്. പിഎസ്ജിക്കെതിരെയുള്ള മത്സരങ്ങൾ താരത്തിന് നഷ്ടമായേക്കും. ഏപ്രിലിൽ കളത്തിലേക്ക് മടങ്ങിയെത്തേക്കാനാവുമെന്നാണ് തന്റെ പ്രതീക്ഷയെന്നും പിക്വേ പറഞ്ഞു. ” നിലവിൽ എനിക്ക് കുഴപ്പങ്ങളൊന്നുമില്ല. പക്ഷെ കാൽമുട്ട് ശരിയാവാൻ കാത്തിരിക്കേണ്ടിയിരിക്കുന്നു. സാധ്യമായ വേഗത്തിൽ ഉടൻ തന്നെ കളത്തിലേക്ക് മടങ്ങിയെത്താനാവുമെന്നാണ് പ്രതീക്ഷ ” പിക്വേ പറഞ്ഞു.
❗️ Habla Gerard Piqué: “La eliminatoria contra el PSG será muy dura, conozco bien a Neymar"
— Mundo Deportivo (@mundodeportivo) December 18, 2020
💬 “Me encuentro bien, pero tenemos que esperar a los próximos pasos para saber si la rodilla está estable o no"
✍️ @jbatalla7 https://t.co/iSNdSVOy6m