നെയ്മറുടെ പരിക്ക് ഗുരുതരമാണോ? പോച്ചെട്ടിനോ പറയുന്നു!

ഇന്ന് ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന മത്സരത്തിൽ പിഎസ്ജി കളത്തിലേക്കിറങ്ങുന്നുണ്ട്. ജർമ്മൻ വമ്പൻമാരായ ആർബി ലീപ്സിഗാണ് പിഎസ്ജിയുടെ എതിരാളികൾ.ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് പിഎസ്ജിയുടെ മൈതാനമായ പാർക്ക്‌ ഡെസ് പ്രിൻസസിൽ വെച്ചാണ് മത്സരം അരങ്ങേറുക.

ഈ മത്സരത്തിൽ സൂപ്പർ താരം നെയ്മർ ജൂനിയർ കളിക്കില്ല എന്നുള്ളത് ഉറപ്പായിരുന്നു. പിഎസ്ജി ഇന്നലെ പുറത്ത് വിട്ട മെഡിക്കൽ റിപ്പോർട്ടിലാണ് നെയ്മർക്ക്‌ പരിക്കുള്ള വിവരം പുറംലോകമറിഞ്ഞത്. എന്നാൽ നെയ്മറുടെ പരിക്ക് ഗുരുതരമല്ലെന്ന് പിഎസ്ജിയുടെ പരിശീലകനായ പോച്ചെട്ടിനോ അറിയിച്ചിട്ടുണ്ട്. ഉടൻ തന്നെ നെയ്മർ സ്‌ക്വാഡിനൊപ്പം ചേരുമെന്നുള്ള പ്രതീക്ഷയും ഇദ്ദേഹം വെച്ച് പുലർത്തുന്നുണ്ട്. ഇന്നലത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പോച്ചെട്ടിനോ.

“ഇവിടെ മുൻഗണന എപ്പോഴും കളിക്കാരുടെ ആരോഗ്യത്തിനാണ്, ഈ സാഹചര്യത്തിൽ ഒരു ചെറിയ പ്രശ്നം മാത്രമാണ് നെയ്മർക്കുള്ളത്.പരിക്ക് ഗുരുതരമൊന്നുമല്ല,പക്ഷേ ഇത് അദ്ദേഹത്തെ കൂടുതൽ ദിവസം സ്‌ക്വാഡിൽ നിന്ന് അകറ്റിനിർത്തില്ലെന്നും എത്രയും വേഗം നെയ്മർക്ക്‌ ഞങ്ങളോടൊപ്പം ചേരാൻ കഴിയുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു ” ഇതാണ് പോച്ചെട്ടിനോ പറഞ്ഞത്‌.

Leave a Reply

Your email address will not be published. Required fields are marked *