നിങ്ങൾക്ക് ഒരു ചുക്കുമറിയില്ല എന്നതിന്റെ തെളിവാണ് ഇത്: പത്രപ്രവർത്തകരോട് എൻറിക്കെ
ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ പിഎസ്ജി കളിക്കളത്തിലേക്ക് ഇറങ്ങുന്നുണ്ട്. എതിരാളികൾ ജർമൻ കരുത്തരായ ബോറൂസിയ ഡോർട്മുണ്ടാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബൊറൂസിയയുടെ മൈതാനമായ സിഗ്നൽ ഇഡുന പാർക്കിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക.അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി കൊണ്ടാണ് ബൊറൂസിയ വരുന്നതെങ്കിൽ ബാഴ്സലോണയെ പുറത്താക്കി കൊണ്ടാണ് പിഎസ്ജി വരുന്നത്.
ഈ മത്സരത്തിന് മുന്നോടിയായി നടന്ന പത്രസമ്മേളനത്തിൽ മാധ്യമപ്രവർത്തകർ ഒരു ചോദ്യം പരിശീലകനോട് ചോദിക്കപ്പെട്ടിരുന്നു. അതായത് ഇപ്പോൾ ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ കിരീടം സാധ്യത ഉള്ള ടീമായി പിഎസ്ജിയെ പരിഗണിക്കുന്നുണ്ട്, അതിനോട് നിങ്ങൾ എങ്ങനെ പ്രതികരിക്കുന്നു എന്നായിരുന്നു ചോദ്യം. നിങ്ങൾക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല എന്നതിന്റെ തെളിവാണ് ഇതെന്നായിരുന്നു എൻറിക്കെ മറുപടി പറഞ്ഞിരുന്നത്.അതായത് പിഎസ്ജിക്ക് മാത്രമായി ഒരു കിരീട സാധ്യത ഇല്ല എന്നാണ് കോച്ച് പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
Le PSG grand favori selon la presse ?
— RMC Sport (@RMCsport) April 30, 2024
🗣 Luis Enrique : "C'est pour ça que je dis depuis longtemps que la presse ne connaît rien au football." pic.twitter.com/BqEsDHYy2q
” സെമി ഫൈനലിൽ ഉള്ള ഏത് ടീമിനെ സംബന്ധിച്ചിടത്തോളവും പുറത്തുപോവുക എന്നുള്ളത് അത്യന്തം നിരാശാജനകമായിരിക്കും.ഞങ്ങളുടെ കാര്യത്തിലും അങ്ങനെ തന്നെയായിരിക്കും. നിങ്ങൾ മാധ്യമപ്രവർത്തകർ പറയുന്നത് പിഎസ്ജിയാണ് ഏറ്റവും വലിയ ഫേവറേറ്റുകൾ എന്നാണല്ലോ? നിങ്ങൾക്ക് ഫുട്ബോളിനെ കുറിച്ച് ഒന്നുമറിയില്ല എന്നതിന്റെ തെളിവാണ് ഇത്. ഇന്നത്തേത് ഒരു സ്പെഷ്യൽ മത്സരമാണ്. മത്സരം ആസ്വദിക്കാൻ കഴിയുന്നത് തന്നെ ഒരു ഭാഗ്യമാണ്.അതുല്യമായ ഒരു അന്തരീക്ഷമായിരിക്കും ഉണ്ടാവുക. വിജയിച്ചുകൊണ്ട് ഫൈനലിൽ കയറാൻ ശ്രമിക്കണം ” ഇതാണ് പിഎസ്ജി പരിശീലകൻ പറഞ്ഞിട്ടുള്ളത്.
നിലവിൽ മികച്ച പ്രകടനം ഈ സീസണിൽ പിഎസ്ജി പുറത്തെടുക്കുന്നുണ്ട്.ലീഗ് വൺ ഉൾപ്പെടെ രണ്ട് കിരീടങ്ങൾ ഈ സീസണിൽ അവർ നേടിയിട്ടുണ്ട്.മറ്റൊരു ഫൈനലിലും അവർ ഇപ്പോൾ പ്രവേശിച്ചിട്ടുണ്ട്.ഇതിനൊക്കെ പുറമേയാണ് ചാമ്പ്യൻസ് ലീഗ് കൂടി അവർ ലക്ഷ്യം വെക്കുന്നത്.