നാളെ മുതൽ ഫുട്ബോൾ പൂരം, ചാമ്പ്യൻസ് ലീഗിൽ പുതിയ ചാമ്പ്യന്മാർ പിറക്കുമോ?

യുവേഫ ചാമ്പ്യൻസ് ലീഗിൻ്റെ ക്വോർട്ടർ ഫൈനൽ മത്സരങ്ങൾ നാളെ മുതൽ പോർച്ചുഗലിലെ ലിസ്ബണിൽ നടക്കുകയാണ്. ഫ്രഞ്ച് ക്ലബ്ബുകളായ PSG, ഒളിമ്പിക് ലിയോൺ, ജർമ്മൻ ക്ലബ്ബുകളായ RB ലീപ്സിഗ്, ബയേൺ മ്യൂണിക്ക്, സ്പാനിഷ് ക്ലബ്ബുകളായ FC ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ്, ഇറ്റാലിയൻ ക്ലബ്ബ് അറ്റലാൻ്റ, ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റർ സിറ്റി എന്നിവയാണ് ഇത്തവണ ക്വോർട്ടർ ഫൈനലിന് യോഗ്യത നേടിയിട്ടുള്ള ടീമുകൾ. ഈ എട്ട് ടീമുകളിൽ ബയേണും ബാഴ്സയും മാത്രമാണ് നേരത്തെ ചാമ്പ്യൻസ് ലീഗിൽ ജേതാക്കളായിട്ടുള്ളത് എന്നതിനാൽ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ പുതിയൊരു ചാമ്പ്യൻ ഉദയം കൊള്ളാനുള്ള സാധ്യത കൂടുതലാണ്.

ബയേൺ മ്യൂണിക്കും FC ബാഴ്സലോണയും ഇതുവരെ 5 തവണ വീതമാണ് ചാമ്പ്യൻസ് ലീഗിൽ ജേതാക്കളായിട്ടുള്ളത്. 1973/1974, 1974/1975, 1975/1976, 2000/2001, 2012/13 സീസണുകളിലാണ് ബയേൺ ജേതാക്കളായതെങ്കിൽ 1991/92, 2005/2006, 2008/2009, 2010/2011 and 2014/2015 എന്നീ സീസണുകളിലാണ് ബാഴ്സലോണ കിരീടം ചൂടിയത്. ഈ രണ്ട് ടീമുകൾ തമ്മിൽ തന്നെയാണ് ക്വോർട്ടർ ഫൈനലിൽ ഏറ്റുമുട്ടുന്നത് എന്നതിനാൽ സെമി ഫൈനലിൽ കടക്കുന്ന ടീമുകളുടെ കൂട്ടത്തിൽ നേരത്തേ ജേതാക്കളായ ഒരു ടീമേ ഉണ്ടാവൂ. അതിനാൽ തന്നെ ഇത്തവണ ചാമ്പ്യൻസ് ലീഗിൽ പുതിയൊരു ചാമ്പ്യനുണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്.

UCL Quater Final Fixture

Leave a Reply

Your email address will not be published. Required fields are marked *