നാണംകെട്ട തോൽവിയോടെ ടോട്ടൻഹാം പുറത്ത്

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ദയനീയതോൽവിയേറ്റുവാങ്ങി ടോട്ടൻഹാം പുറത്തായി. ഇന്നലെ ആർബി ലെയ്പ്സിഗിനോട് അവരുടെ മൈതാനത്ത് എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് നിലവിലെ ഫൈനലിസ്റ്റുകൾ അടിയറവ് പറഞ്ഞത്. ആദ്യപാദത്തിൽ സ്വന്തം മൈതാനത്ത് ഒരു ഗോളിന് തോറ്റ മൊറീഞ്ഞോയുടെ സംഘത്തിന് ഇന്നലെ വിജയം അനിവാര്യമായിരുന്നു. എന്നാൽ ഒന്ന് പൊരുതാൻ കൂടി ശ്രമിക്കാതെയാണ് ടോട്ടൻഹാം ദയനീയമായി തോൽവിയേറ്റുവാങ്ങിയത്.

മത്സരത്തിന്റെ പത്താം മിനുട്ടിൽ തന്നെ ലെയ്പ്സിഗ് ലീഡ് കണ്ടെത്തിയിരുന്നു. ടിമോ വെർണറുടെ അസിസ്റ്റിൽ നിന്ന് മാർസെൽ സാബിറ്റ്സർ ഗോൾ നേടിയത്. കേവലം പത്ത് മിനിട്ടുകൾക്ക് ശേഷം സാബിറ്റ്സർ വീണ്ടും ലക്ഷ്യം കണ്ടു.ഇത്തവണ ആഞ്ചെലിനോയായിരുന്നു ഗോളിന് വഴിയൊരുക്കിയത്. രണ്ടാം പകുതിയിൽ 87-ആം മിനുട്ടിൽ എമിൽ ഫോർസ്ബർഗ് ലെയ്പ്സിഗിന്റെ ഗോൾപട്ടിക പൂർത്തിയാക്കുകയായിരുന്നു. ഇരുപാദങ്ങളിലുമായി ഒരു ഗോൾ പോലും നേടാനാവാതെയാണ് മൊറീഞ്ഞോയും സംഘവും ചാമ്പ്യൻസ് ലീഗിൽ നിന്ന് മടങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *