നടുക്കുന്ന ഓർമ്മയിൽ സുവാരസ് ഇന്ന് ബയേണിനെതിരെ, അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ സ്‌ക്വാഡ് പുറത്ത് !

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ നിന്നും ബാഴ്‌സ പുറത്തായതെങ്ങനെയെന്ന് ഒരു ആരാധകനും മറക്കാൻ വഴിയില്ല. ബയേണിനെതിരെ 8-2 ന്റെ നാണം കെട്ട തോൽവിയേറ്റുവാങ്ങിയതിന്റെ അനന്തരഫലമായാണ് സൂപ്പർ താരം ലൂയിസ് സുവാരസിന് ബാഴ്സയിലുള്ള തന്റെ സ്ഥാനം നഷ്ടമായത്. തുടർന്ന് താരം ബദ്ധവൈരികളായ അത്‌ലെറ്റിക്കോ മാഡ്രിഡിലേക്ക് എത്തുകയായിരുന്നു. എന്നാൽ അത്‌ലെറ്റിക്കോ മാഡ്രിഡിൽ എത്തിയപ്പോഴും സുവാരസിന് നേരിടാനുള്ളത് ബയേണിനെ തന്നെ. അന്ന് 8-2 ന്റെ തോൽവി ഏറ്റുവാങ്ങിയപ്പോൾ ബാഴ്സയുടെ രണ്ടാം ഗോൾ നേടിയത് സുവാരസായിരുന്നു. ഇന്ന് ആ നടുക്കുന്ന ഓർമ്മകളുമായി സുവാരസ് വീണ്ടും ബൂട്ടണിയുകയാണ്.ബയേണിനെതിരെയുള്ള അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ സ്‌ക്വാഡിൽ ഇടം നേടാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഗ്രൂപ്പ്‌ എയിൽ നടക്കുന്ന ആദ്യ റൗണ്ട് പോരാട്ടത്തിലാണ് നിലവിലെ ചാമ്പ്യൻമാരായ ബയേണും അത്‌ലെറ്റിക്കോ മാഡ്രിഡും തമ്മിൽ കൊമ്പ്കോർക്കുന്നത്. ബയേണിന്റെ മൈതാനത്തു വെച്ചാണ് മത്സരം. മത്സരത്തിനുള്ള അത്‌ലെറ്റിക്കോ മാഡ്രിഡ്‌ സ്‌ക്വാഡിൽ സൂപ്പർ താരങ്ങളെല്ലാം തന്നെ ഇടം നേടിയിട്ടുണ്ട്. ജയത്തോടെ തുടങ്ങുക എന്ന ലക്ഷ്യം വെച്ചായിരിക്കും ഇരുടീമുകളും ഇന്ന് കളത്തിലേക്ക് ഇറങ്ങുക. ഇന്ത്യൻ സമയം രാത്രി 12:30 നാണ് മത്സരം. അത്‌ലെറ്റിക്കോ മാഡ്രിഡിന്റെ സ്‌ക്വാഡ് താഴെ നൽകുന്നു.

ഗോൾകീപ്പർമാർ :ഗ്രബിച്ച്, ഒബ്ലാക്ക്

ഡിഫൻഡർമാർ : റെനാൻ ലോദി, സാവിച്ച്, ഫെലിപ്പെ, ഹെർമോസോ, ട്രിപ്പിയർ.

മിഡ്‌ഫീൽഡർമാർ : ടോറെയ്റ, കോകെ, ലെമാർ, ലോറെന്റെ, ഹെരേര, വിറ്റോളോ, കരാസ്ക്കൊ.

സ്ട്രൈക്കെഴ്സ് : ഹാവോ ഫെലിക്സ്, സുവാരസ്, കൊറിയ, സപോനിക്ക്.

Leave a Reply

Your email address will not be published. Required fields are marked *