തെറി വിളി ചാന്റ്,മെസ്സിയെ പോലും വെറുതെ വിടാതെ റയൽ മാഡ്രിഡ് ആരാധകർ!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് സാന്റിയാഗോ ബെർണാബുവിൽ വെച്ച് റയൽ ബയേണിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. ഒരു ഗോളിന് പിറകിൽ നിന്ന ശേഷം അവസാനത്തിൽ രണ്ട് ഗോളുകൾ നേടി കൊണ്ട് റയൽ വിജയം നേടിയെടുക്കുകയായിരുന്നു.ഹൊസേലു,വിനീഷ്യസ് എന്നിവരാണ് റയൽ മാഡ്രിഡിന് വേണ്ടി തിളങ്ങിയത്.ഇതോടെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിന് യോഗ്യത നേടാൻ റയൽ മാഡ്രിഡിന് സാധിച്ചിട്ടുണ്ട്.

എന്നാൽ ഈ മത്സരത്തിനു മുന്നേ വിവാദകരമായ ഒരു സംഭവം നടന്നിട്ടുണ്ട്. അതായത് റയൽ മാഡ്രിഡ് ആരാധകർ സൂപ്പർതാരം ലയണൽ മെസ്സിക്കെതിരെ തെറി വിളിച്ചുകൊണ്ട് ചാന്റ് ചെയ്യുകയായിരുന്നു.ലിയോ മെസ്സി..സൺ ഓഫ് എ ബിച്ച് എന്നാണ് റയൽ മാഡ്രിഡ് ആരാധകർ ചാന്റ് ചെയ്തിട്ടുള്ളത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം വൈറലാണ്.

മെസ്സിയെ ഇവിടേക്ക് വലിച്ചിഴക്കേണ്ട കാര്യം എന്താണ് എന്നാണ് മെസ്സി ആരാധകർ ചോദിക്കുന്നത്.ലയണൽ മെസ്സി മത്സരത്തിന്റെ ഭാഗമല്ല. അദ്ദേഹം ഇപ്പോൾ യൂറോപ്പ്യൻ ഫുട്ബോളിന്റെ ഭാഗം പോലുമല്ല. പക്ഷേ റയൽ മാഡ്രിഡ് ആരാധകർക്ക് ഇപ്പോഴും വലിയ വിരോധം ലയണൽ മെസ്സിയോട് ഉണ്ട് എന്നത് വ്യക്തമാണ്. അതുകൊണ്ടുതന്നെയാണ് മെസ്സിക്കെതിരെ റയൽ ഫാൻസ് ചാന്റ് ചെയ്തിട്ടുള്ളത്.

റയൽ മാഡ്രിഡിന്റെ എതിരാളികളായ ബാഴ്സലോണയുടെ ഇതിഹാസമാണ് ലയണൽ മെസ്സി.എൽ ക്ലാസ്സിക്കോ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരവും മെസ്സി തന്നെയാണ്.മെസ്സിയേൽല്പിച്ച മുറിവുകൾ ഇപ്പോഴും റയൽ മാഡ്രിഡ് ആരാധകരിൽ അവശേഷിക്കുന്നു എന്നുള്ളതിന്റെ തെളിവുകളാണ് ഇത്.എന്നാൽ റയൽ മാഡ്രിഡ് തകർപ്പൻ പ്രകടനമാണ് ഇപ്പോൾ പുറത്തെടുത്തുകൊണ്ടിരിക്കുന്നത്.കലാശപോരാട്ടത്തിൽ ബൊറൂസിയ ഡോർട്മുണ്ടാണ് അവരുടെ എതിരാളികൾ. ഫൈനൽ വിജയിച്ചുകൊണ്ട് ചാമ്പ്യൻസ് ലീഗ് കരസ്ഥമാക്കാൻ കഴിഞ്ഞാൽ മൂന്ന് കിരീടങ്ങൾ ഈ സീസണിൽ പൂർത്തിയാക്കാൻ റയൽ മാഡ്രിഡിന് കഴിയും.

Leave a Reply

Your email address will not be published. Required fields are marked *