തന്റെ മുൻ ക്ലബ്ബിനെ നേരിടുന്നു, ബാഴ്സയെ കുറിച്ച് എൻറിക്കെക്ക് പറയാനുള്ളത്!
യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയുടെ എതിരാളികൾ പിഎസ്ജിയാണ്. ഏപ്രിൽ പതിനൊന്നാം തീയതി പാർക്ക് ഡെസ് പ്രിൻസസിൽ വെച്ച് കൊണ്ടും ഏപ്രിൽ പതിനേഴാം തീയതി ഒളിമ്പിക് സ്റ്റേഡിയത്തിൽ വച്ചുകൊണ്ടുമാണ് ഈ മത്സരങ്ങൾ അരങ്ങേറുക.ഒരു കടുത്ത പോരാട്ടം ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.ചാവിയും ലൂയിസ് എൻറിക്കെയും മുഖാമുഖം വരുന്നു എന്നുള്ള ഒരു പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.
ബാഴ്സലോണക്ക് വേണ്ടി കളിക്കുകയും ബാഴ്സലോണയെ പരിശീലിക്കുകയും ബാഴ്സക്കൊപ്പം ചാമ്പ്യൻസ് ലീഗ് കിരീടം നേടുകയും ചെയ്ത വ്യക്തിയാണ് ലൂയിസ് എൻറിക്കെ. അതേ ബാഴ്സലോണയെയാണ് അദ്ദേഹത്തിന് ഇപ്പോൾ നേരിടേണ്ടി വരുന്നത്. ബാഴ്സയെ കുറിച്ച് ചില കാര്യങ്ങൾ ഇപ്പോൾ എൻറിക്കെ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
🚨🎙️| Enrique: "Barcelona is the city where I spent most of my career. They are a very difficult and high-level team. We will have to prove that we deserve to qualify."
— Managing Barça (@ManagingBarca) March 16, 2024
"I don't know Xavi's work as a coach, but he knows my work because I trained him. I wish he, Guardiola, or… pic.twitter.com/HC28ZqteJf
” എന്റെ കരിയറിന്റെ ഭൂരിഭാഗം സമയവും ഞാൻ ചിലവഴിച്ചിട്ടുള്ള നഗരമാണ് ബാഴ്സലോണ. അവർ ഹൈ ലെവൽ ടീമാണ്, അവരെ നേരിടുക എന്നുള്ളത് വളരെയധികം ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.ഞങ്ങൾക്ക് ക്വാളിഫൈ ചെയ്യാൻ യോഗ്യത ഉണ്ടെന്ന് ഞങ്ങൾ തെളിയിക്കേണ്ടതുണ്ട്.ചാവിയെ ഒരു പരിശീലകൻ എന്ന നിലയിൽ എനിക്കറിയില്ല. പക്ഷേ എന്നെ ചാവിക്ക് നന്നായി അറിയാം.കാരണം ഞാൻ അദ്ദേഹത്തെ പരിശീലിപ്പിച്ചിട്ടുണ്ട്. ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ കരിയറിൽ സ്വന്തമാക്കിയിട്ടുള്ള ഒരു വ്യക്തി കൂടിയാണ് ചാവി ” ഇതാണ് എൻറിക്കെ തന്റെ എതിരാളികളെ കുറിച്ച് പറഞ്ഞിട്ടുള്ളത്.
2017ൽ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിക്കെതിരെ അസാധാരണമായ ഒരു തിരിച്ചുവരവ് നടത്തിയവരാണ് എഫ്സി ബാഴ്സലോണ.ആദ്യപാദത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്ക് ബാഴ്സ പരാജയപ്പെടുകയായിരുന്നു. എന്നാൽ രണ്ടാം പാദത്തിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ബാഴ്സ പിഎസ്ജിയെ തോൽപ്പിക്കുകയായിരുന്നു. അന്ന് ബാഴ്സലോണയുടെ പരിശീലക സ്ഥാനത്ത് ഉണ്ടായിരുന്നത് ലൂയിസ് എൻറിക്കെയായിരുന്നു.