ഡൈവിങ്ങിന്റെ ആശാൻ:മെസ്സിക്കെതിരെ മുൻ ലിവർപൂൾ കോച്ച്

2019 ലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന സെമി ഫൈനൽ പോരാട്ടത്തിൽ ലിവർപൂളും ബാഴ്സലോണയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്യാമ്പ് നൗവിൽ വെച്ച് നടന്ന ആദ്യ പാദത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ വിജയിച്ചു.ലയണൽ മെസ്സി അന്ന് ഇരട്ട ഗോളുകൾ നേടുകയായിരുന്നു. എന്നാൽ ആൻഫീൽഡിൽ ബാഴ്സക്ക് ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങേണ്ടിവന്നു.എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ലിവർപൂൾ അവരെ തോൽപ്പിച്ചത്. തുടർന്ന് ലിവർപൂൾ മുന്നോട്ടു പോവുകയും ചെയ്തു.

ആദ്യ പാദ മത്സരവുമായി ബന്ധപ്പെട്ടു കൊണ്ട് ലിവർപൂളിന്റെ അന്നത്തെ ഗോൾകീപ്പിംഗ് പരിശീലകനായിരുന്ന ജോൺ ആഷ്റ്റർബർഗ് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സി ഡൈവ് ചെയ്യുന്നതിനെതിരെയാണ് ഇദ്ദേഹം വിമർശിച്ചിട്ടുള്ളത്.ഡൈവിങ്ങിന്റെ ആശാൻ എന്നാണ് ഇദ്ദേഹം മെസ്സിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. മെസ്സിയെ ആന്റി റോബർട്ട്സൺ ടാക്കിൾ ചെയ്തപ്പോൾ തനിക്ക് വല്ലാതെ സന്തോഷം തോന്നിയെന്നും ജോൺ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഞങ്ങൾ അദ്ദേഹത്തിനെതിരെ കളിച്ച സമയത്താണ് എനിക്ക് മനസ്സിലായത്,മെസ്സി ഡൈവിങ്‌ കുലപതിയാണെന്ന്. പക്ഷേ അപ്പോൾ തന്നെ ആന്റി റോബർട്ട്സൺ അദ്ദേഹത്തെ ടാക്കിൾ ചെയ്ത് വീഴ്ത്തി, അത് കണ്ടപ്പോൾ എനിക്ക് വല്ലാതെ സന്തോഷം തോന്നി “ഇതാണ് ലിവർപൂളിന്റെ മുൻ ഗോൾ കീപ്പിംഗ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

നിലവിൽ സൗദി അറേബ്യൻ ക്ലബ്ബായ അൽ ഇത്തിഫാക്കിന്റെ ഗോൾകീപ്പിംഗ് പരിശീലകനായി കൊണ്ടാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്.സ്റ്റീവൻ ജെറാർഡാണ് അവിടുത്തെ മുഖ്യ പരിശീലകൻ.അതേസമയം ലയണൽ മെസ്സി ഇപ്പോൾ പരിക്കിന്റെ പിടിയിലാണ്.കുറച്ച് മത്സരങ്ങൾ കൂടി അദ്ദേഹത്തിന് ക്ലബ്ബ് തലത്തിൽ നഷ്ടമാകും എന്നാണ് കരുതപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *