ഡെമ്പലെ ബാഴ്സയെ പറ്റി എന്താണ് പറഞ്ഞത്? ഹക്കീമി പറയുന്നു!

ഇന്ന് യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സലോണയും പിഎസ്ജിയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30ന് ബാഴ്സലോണയുടെ മൈതാനത്ത് വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ആദ്യപാദത്തിൽ പിഎസ്ജിയെ അവരുടെ മൈതാനത്ത് വെച്ചുകൊണ്ട് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് ബാഴ്സലോണ പരാജയപ്പെടുത്തിയിരുന്നു. അതുകൊണ്ടുതന്നെ കാര്യങ്ങൾ എല്ലാം ഇപ്പോൾ ബാഴ്സലോണക്ക് അനുകൂലമാണ്.

ബാഴ്സയെ കുറിച്ച് നന്നായി അറിയുന്ന താരമാണ് ഡെമ്പലെ. ദീർഘകാലം ബാഴ്സക്ക് വേണ്ടി കളിച്ച ഡെമ്പലെ കഴിഞ്ഞ സമ്മറിലായിരുന്നു പിഎസ്ജിയിൽ എത്തിയത്. ആദ്യപാദത്തിൽ പിഎസ്ജിക്ക് വേണ്ടി അദ്ദേഹം നേടുകയും ചെയ്തിരുന്നു. ബാഴ്സയെക്കുറിച്ച് ഡെമ്പലെ എന്തൊക്കെ പറഞ്ഞു എന്ന് പിഎസ്ജി സൂപ്പർ താരമായ ഹക്കീമിയോട് പത്രസമ്മേളനത്തിനിടെ ചോദിച്ചിരുന്നു.അതിന് താരം നൽകിയ മറുപടി ഇങ്ങനെയാണ്.

“ബാഴ്സയെ കുറിച്ച് നന്നായി അറിയുന്നത് ഡെമ്പലെക്ക് മാത്രമല്ല,ഞങ്ങളുടെ പരിശീലകനും നന്നായി അറിയാം.രണ്ടുപേരും താരങ്ങളെക്കുറിച്ച് നന്നായി ഞങ്ങളോട് സംസാരിച്ചിട്ടുണ്ട്. അവരുടെ കരുത്ത് എന്താണ് എന്ന് ഞങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്,ഞങ്ങൾ എവിടെയാണ് ഫോക്കസ് ചെയ്യേണ്ടത് എന്നതിൽ കൃത്യമായ ധാരണ ഞങ്ങൾക്ക് വേണം. ഞങ്ങൾക്ക് സ്വന്തമായി ഒരു ഗെയിം ക്രിയേറ്റ് ചെയ്യാൻ സാധിക്കും,മത്സരത്തിൽ ആധിപത്യം പുലർത്തുകയും വേണം.ഒരേ കളിശൈലി തന്നെയാണ് ഞങ്ങൾക്കുള്ളത്, മത്സരം നിയന്ത്രിക്കാനാണ് ശ്രമിക്കുക ” ഇതാണ് ഹക്കീമി പറഞ്ഞിട്ടുള്ളത്.

മികച്ച പ്രകടനം ബാഴ്സലോണ കഴിഞ്ഞ മത്സരത്തിൽ പുറത്തെടുത്തിരുന്നു. പ്രത്യേകിച്ച് അവരുടെ ഡിഫൻസ് എംബപ്പേയെ തളക്കുകയും ചെയ്തിരുന്നു. ഒരു ഗോളിന്റെ ഡിഫറൻസ് ഒരിക്കലും സുരക്ഷിതമായ ഒന്നല്ല. അതുകൊണ്ടുതന്നെ അന്തിമഫലം ആർക്ക് വേണമെങ്കിലും അനുകൂലമാവാം.

Leave a Reply

Your email address will not be published. Required fields are marked *